യു.പി. മന്ത്രിസഭയുടെ ഓര്‍ഡിനന്‍സ്: ഗോവധത്തിന് 10 വര്‍ഷം തടവും 5 ലക്ഷം പിഴയും

ഗോവധ ഭേദഗതി ഓര്‍ഡിനന്‍സിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഗോവധം നടത്തുന്നവര്‍ക്ക് 10 വര്‍ഷം തടവും അഞ്ചുലക്ഷംവരെ പിഴയും ശിപാര്‍ശചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്.
ഒന്നുമുതല്‍ ഏഴുവര്‍ഷം വരെ തടവും മൂന്നുലക്ഷം രൂപ വരെ പിഴയുമാണ് ആദ്യതവണത്തെ നിയമലംഘനത്തിന് ഓര്‍ഡിനന്‍സില്‍ അനുശാസിക്കുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ അഞ്ചുലക്ഷം വരെയും തടവുശിക്ഷ 10 വര്‍ഷം വരെയും പോകാം.
വാഹനത്തില്‍ ബീഫ് കണ്ടെത്തിയാലും അനധികൃതമായി കാലികളെ കടത്തിയാലും ഡ്രൈവറും വാഹന ഉടമയും ശിക്ഷ അനുഭവിക്കണം.
ഗോക്കളെ വന്ധ്യംകരിച്ചാല്‍ 10 വര്‍ഷം തടവുശിക്ഷയും അഞ്ചുലക്ഷംവരെ പിഴയും ലഭിച്ചേക്കാം. ഗോക്കളുടെ ജീവന്‍ അപകടത്തിലാക്കുന്നവര്‍ക്ക് ഏഴുവര്‍ഷം വരെ തടവും മൂന്നുലക്ഷം വരെ പിഴയുമാണ് ശിക്ഷ.
https://www.facebook.com/Malayalivartha























