പവയ്യ എന്ന നേതാവ് ശിവരാജ് സിംഗ് ചൗഹാന് തലവേദനയാകുമ്പോള്‍... മധ്യപ്രദേശില്‍ സിന്ധ്യയെ ഒതുക്കാന്‍ പുതിയ നീക്കം

2018 ഡിസംബര്‍ മാസം കോണ്‍ഗ്രസിന് ആത്മവിശ്വാസം ഉയര്‍ത്തിയ മാസമായിരുന്നു .നിര്‍ജ്ജീവമായി കിടന്ന പല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും പുതുജീവന്‍ വച്ച സമയം .മൂന്നു സംസ്ഥാനങ്ങളില്‍ ഒരുമിച്ച് അധികാരത്തില്‍ വന്നതാണ് അതിനുള്ള പ്രധാന കാരണം .എന്നാല്‍ അതില്‍ ഏറ്റവും പ്രബലസംസ്ഥാനമായ ഹിന്ദി ഹൃദയഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മധ്യപ്രദേശില്‍ കമല്‍ നാഥിന്റെ കടുംപിടിത്തം കോണ്‍ഗ്രസിന് കടുത്ത വിനയായി .2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ക്കേ തന്നെ അതിശക്തമായ പൊട്ടലും ചീറ്റലുമാണ് ഒടുവില്‍ സിന്ധ്യയുടെ രാജിയില്‍ കൊണ്ടെത്തിച്ചത് .
ഗ്വാളിയര്‍ രാജകുടുംബാംഗത്തെ മല്‍ നാഥ് തുടക്കം മുതല്‍ തന്നെ അകറ്റിനിര്‍ത്തിയതും ,കോണ്‍ഗ്രസ് നേതാക്കളുടെ അനുമായ ചര്‍ച്ചകള്‍ വിഫലമായതും അധികാരം നഷ്ടപ്പെടാന്‍ കാരണമാവുകയായിരുന്നു . നിലവില്‍ വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളില്‍ മാത്രമായി കോണ്‍ഗ്രസ്സ് ഭരണം തുടരുമ്പോള്‍ ഏതു വിധേയനെയും ബി ജെ പി അധികാരം പിടിച്ചെടുത്ത മധ്യപ്രദേശിലെ വിമത ശല്യം തുടച്ചുനീക്കാനുള്ള അറ്റകൈ പ്രയോഗമാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നടത്തി വരുന്നത് .
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കുകയും പ്രമുഖ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ അടര്‍ത്തിയെടുക്കുകയും ചെയ്ത 'ഓപ്പറേഷന്‍ കമലിനു' ശേഷം ബിജെപിയുടെ പുതിയ 'മിസ്റ്റര്‍ ഡിപ്പെന്‍ഡബിളിന്' അടുത്ത ദൗത്യം നല്‍കിയെന്നാണ് ബി ജെ പി കേന്ദ്രങ്ങളുടെ അറിയിപ്പ് .ശക്തരായ വിമതരെ വരുതിക്കു നിര്‍ത്തുക. ബിജെപിയുടെ ഇപ്പോഴത്തെ ആശ്രയകേന്ദ്രമായ സംസ്ഥാന മന്ത്രി നരോത്തം മിശ്ര ഇതിനായി പണി തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കണ്ണുനട്ടാണ് ബിജെപിയുടെ നീക്കങ്ങള്‍.
സിന്ധ്യയെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമില്ലാത്ത ബിജെപി നേതാവ് ജയ്ഭാന്‍ സിങ് പവയ്യയെ കാണാന്‍ കുറച്ചുനാള്‍ മുമ്പ് മിശ്ര പോയിരുന്നത് അതിന്റെ ഭാഗമായാണ് .എന്നാല്‍ അത് വിജയിച്ചില്ല . സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച പവയ്യ, ബാബറി മസ്ജിദ് ആക്രമണ കേസിലെ പ്രതിയാണ്. സിന്ധ്യയുടെയും കൂട്ടരുടെയും വരവ് ബിജെപിയുടെ 'കോണ്‍ഗ്രസ്വല്‍കരണം' ആയാണ് അദ്ദേഹം കാണുന്നത്.
മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പുകള്‍ ആസന്നമായ ഈ സമയത്ത്, പഴയ നേതാവെങ്കിലും ഗ്വാളിയോര്‍-ചമ്പല്‍ പ്രദേശത്തെ സ്വാധീനശക്തിയായ പവയ്യയെ പിണക്കാന്‍ ബിജെപിക്കു സാധിക്കില്ല. അതാണു തിരക്കുപിടിച്ച് പവയ്യയെ പ്രീണിപ്പിക്കാന്‍ മിശ്ര അദ്ദേഹത്തിന്റെ വസതിയില്‍ പോയത്. ഇതില്‍ അതിശയിക്കാനൊന്നുമില്ലെന്നും വോട്ടിന്റെ വില ബിജെപിക്കു നന്നായി അറിയാമെന്നുമാണു പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ മിശ്രയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷവും പവയ്യ തൃപ്തനായിരുന്നില്ല. 'പാര്‍ട്ടി കേഡര്‍മാരെ ശ്രദ്ധിക്കണം' എന്നാണു പവയ്യ പ്രതികരിച്ചതിന്റെ ആകെത്തുകയെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു.
സിന്ധ്യാവിരുദ്ധ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലാണു പവയ്യയുടെ സ്ഥാനം. ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അദ്ദേഹത്തിന്റെ പിതാവ് മാധവറാവു സിന്ധ്യയ്ക്കും എതിരായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുമുണ്ട്.അത് തന്നെയാണ് പവയ്യായെ ബി ജെ പി കേന്ദ്രങ്ങള്‍ ആശങ്കയോടെ കാണാനുള്ള കാരണം .വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പിലും പവയ്യയ്ക്ക് നിര്‍ണായമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതാണ് ബി ജെ പി കെന്ദ്രങ്ങളെ അനുനയിപ്പിക്കാനുള്ള പ്രധാനകാരണം.
https://www.facebook.com/Malayalivartha























