അമ്മയേക്കാൾ കൂടുതൽ ഇഷ്ടം മുത്തശിയെ... നൊന്തു പ്രസവിച്ച മകനെ ക്രൂരമായി കൊലപ്പെടുത്തി; യുവതിയുടെ മൊഴി അതിലും ഭയാനകം...

ആറുവയസുള്ള മകനെ അമ്മ കുത്തികൊന്നു. ജലന്ധറിലെ സോഹാല്‍ ജാഗിര്‍ പ്രദേശത്താണ് അരശ്പ്രീത്ത് എന്ന 6 വയസ്സുകാരനെ 'അമ്മ കുല്‍വീന്ദര്‍ കൗര്‍ കുത്തി കൊലപ്പെടുത്തിയത് .
തന്നെക്കാള്‍ കൂടുതല്‍ മകന്‍ മുത്തശിയെ സ്നേഹിച്ചതാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി.
മകനെ കൊന്ന ശേഷം വീട്ടില്‍ നിന്ന് ഓടി പോയ പ്രതി കുല്‍വീന്ദര്‍ കൗര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.
കുല്‍വീന്ദര്‍ കൗറിന്‍റെ ഭര്‍ത്താവ് സുര്‍ജിത് സിംഗിന് (30) ഇറ്റലിയിലാണ് ജോലി. നിസാര വിഷയങ്ങള്‍ക്ക് പോലും കുല്‍വീന്ദര്‍ കൗറും അമ്മായിയമ്മയും തമ്മില്‍ കലഹിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.
സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഷാക്കോട്ട് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























