Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഡൽഹിയിൽ മരണം പ്രതീക്ഷിച്ച് ഖബറിടങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നു; ശ്മശാനങ്ങളില്‍ ഇടം കിട്ടാതെ പോയാലുണ്ടാകുന്ന പ്രതിസന്ധിയാണ് സാധാരണകാര്‍ക്ക് പോലും ഇത്തരമൊരു അവസ്ഥയുണ്ടാക്കിയിരിക്കുന്നത് എന്നതാണ് റിപ്പോർട്ടുകൾ

11 JUNE 2020 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത കാര്യങ്ങളാണ് കോവിഡ് എന്ന മഹാമാരി വന്നപ്പോൾ മുതൽ നമുക്കു ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ചൈനയിലും മറ്റും മൃതദേഹങ്ങൾ വലിയ പ്രദേശത്തു അടുക്കിവെച്ച രീതിയിൽ മറവ് ചെയ്തതും അതുപോലെ മുൻകൂട്ടി ശവക്കുഴികൾ തയ്യാറാക്കി വെക്കുന്നതുമൊക്കെ നമ്മൾ വാർത്തകളിലൂടെ കണ്ടതാണ്. ഇപ്പോഴിതാ നമ്മുടെ രാജ്യത്തും സമാനമായ സാഹചര്യം ഉടലെടുക്കുന്നു. പ്രത്യേകിച്ചും മരണ സംഖ്യ അധികമായ ഡല്‍ഹി പോലുള്ള നഗരപ്രദേശങ്ങളില്‍.

മരണത്തെ പ്രതീക്ഷിച്ച് ഖബറടക്കാന്‍ സ്ഥലം ബുക്ക് ചെയ്യേണ്ട് അവസ്ഥയിലാണ് ഡല്‍ഹിയിലെ സാധാരണ മുസ്ലീങ്ങള്‍ പോലും. ശ്മശാനങ്ങളില്‍ ഇടം കിട്ടാതെ പോയാലുണ്ടാകുന്ന പ്രതിസന്ധിയാണ് സാധാരണകാര്‍ക്ക് പോലും ഇത്തരമൊരു അവസ്ഥയുണ്ടാക്കിയിരിക്കുന്നത് എന്നതാണ് റിപ്പോർട്ടുകൾ . അഡ്വാന്‍സ് നല്‍കി ഖബറുകള്‍ (ശവക്കുഴികള്‍) മുന്‍കൂര്‍ ബുക്ക് ചെയ്തും പഴയ കുടുംബ ശവക്കുഴികള്‍ വീണ്ടും മാന്തി ഉപയോഗിച്ചുമാണ് പലരും കോവിഡ് കാലത്തെ ശ്മശാന പ്രതിസന്ധി തരണം ചെയ്യുന്നത് എന്നതരത്തിലാണ് ഡൽഹിയിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ. .

ഡല്‍ഹിയില്‍ ഒരു ഖബറടക്കത്തിന് 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ചിലവാകും എന്നാണ് ത്രിലോക് പുരിയില്‍ താമസക്കാരനായ മുഖീത്ത് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞതായി അവർ റിപ്പോർട് ചെയ്യുന്നു . . രാജ്യ തലസ്ഥാനത്തെ ചരിത്ര പ്രസിദ്ധമായ മെഹന്ദിയാന്‍ ഖബറിസ്ഥാനിയില്‍ ഒരു മൃതദേഹം മറവ് ചെയ്യാനുള്ള സ്ലോട്ടിന് ഒരു ലക്ഷം രൂപയില്‍ അധികം നല്‍കണം. സെന്‍ട്രല്‍ ഡല്‍ഹിയിലെ ലോക് നായക് ആശുപത്രിക്ക് പിറകിലായി 35 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന മെഹന്ദിയാന്‍ ഖബറിസസ്ഥാനിയാണ് ഡല്‍ഹി മുസ്ലിംകളുടെ പ്രധാന ശ്മശാന ഭൂമി. പ്രമുഖ മുസ്ലിം നേതാവും പണ്ഡിതനുമായിരുന്ന ഷാ വലിയുള്ളയുടെ ഭൗതീക ശരീരം അന്ത്യവിശ്രമം കൊള്ളുന്ന ഇവിടെ ഖബറടക്കുന്നത് ചെയ്യുന്നത് അഭിമാനമായി കാണുന്നതിനാല്‍ ഇവിടത്തെ ആറടി മണ്ണിന് വലിയ ഡിമാന്റാണ്. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് ഒരിക്കലും സ്വപ്നം പോലും കാണാൻ സാധിക്കാത്ത തുകയാണ് ഇവിടെ ഖബറടക്കാന്‍ ഈടാക്കുന്നത്

കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ അവിടെ മറവ് ചെയ്യുന്നില്ലെന്നാണ് കഴിഞ്ഞ 20 വര്‍ഷമായി ഖബര്‍ കുഴിക്കുന്ന മുഹമ്മദ് മുസ്താഖ് പറയുന്നത്.
. ഇവിടെ മൃതദേഹങ്ങള്‍ മറവ് ചെയ്യണമെങ്കില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യല്‍ നിര്‍ബന്ധമാണ്. ഖബറിസ്ഥാനിലെ പ്രദേശത്തിന് അനുസരിച്ച് ശവക്കുഴിയുടെ വിലയില്‍ മാറ്റമുണ്ട്. ഖബറിസ്ഥാന്റെ അന്തര്‍ ഭാഗത്ത് മറവ് ചെയ്യണമെങ്കില്‍ ഒരു ലക്ഷം രൂപയും ഔട്ടര്‍ സൈഡില്‍ 30,000 രൂപ മുതല്‍ മുകളിലേക്കുമാണെന്നാണ് മുസ്താഖ് പറയുന്നത്. പത്ത് വര്‍ഷം മുന്‍പ് മുതല്‍ ആളുകള്‍ ഇവിടെ ഖബറുകള്‍ ബുക്ക് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ടു ചെയ്യുന്നു.

ഡല്‍ഹി ഗേറ്റിന് സമീപം സ്ഥിതിചെയ്യുന്ന മറ്റൊരു മുസ്ലിം ശ്മശാനമായ ജദീദ് ഖബറിസ്ഥാന്‍ അഹ്ലെ ഇസ്ലാം ആണ് നഗരത്തിലെ ആദ്യ കോവിഡ് ശ്മശാനമായി പ്രഖ്യാപിച്ചത്. കോവിഡ് 19 മൂലം മരണപ്പെടുന്നവരെ പരിപാലിക്കാനും സംസ്‌കരിക്കാനും ആളുകള്‍ വിസമ്മതിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് ജദീദ് ഖബറിസ്ഥാന്‍ കോവിഡ് ശ്മശാന സ്ഥലമായി പ്രഖ്യാപിക്കേണ്ടി വന്നത്. .

ഇതുവരെ കോവിഡുമായി ബന്ധപ്പെട്ട 250ഓളം മൃതദേഹങ്ങള്‍ താന്‍ മറവ് ചെയ്തതയായി ഖബറിസ്ഥാനിലെ നടത്തിപ്പുകാരൻ പറയുന്നു . ഇതില്‍ ചിലത് കോവിഡ് ബാധ സംശയിക്കുന്ന കേസുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്..ഒപ്പം തന്നെ ശ്മശാനത്തിലെ സ്ഥലം ഏതാണ്ട് നിറഞ്ഞിരിക്കുന്ന സാഹചര്യവും . ഗുരുതരമായ രോഗബാധിതരുടെ ബന്ധുക്കള്‍ മുന്‍കൂട്ടി ഖബര്‍ ബുക്ക് ചെയ്യുന്ന സാഹചര്യമാണ്നിലവിലെന്നുംഅദ്ദേഹം പറയുന്നു.

കോവിഡ് കാലത്തെ മരണങ്ങള്‍ വരെ പൈസ സമ്പാദിക്കാനുള്ള മാർഗമായി മാറ്റിയിരിക്കുകയാണ് പലയിടങ്ങളിലും.. ഖബറടക്കത്തിന് ഈടാക്കുന്ന ഉയർന്ന തുക സാമ്പത്തികമായി ദുര്‍ബലരായ ആളുകള്‍ക്ക് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്

ഈസ്റ്റ് ഡല്‍ഹിയിലെ ത്രിലോക് പുരി അടക്കമുള്ള സ്ഥലങ്ങളിലെ ഖബറിസ്ഥാനികളില്‍ സ്ഥലമില്ലാത്തതിനാല്‍, നിറഞ്ഞ് കവിഞ്ഞ ഖബറിസ്ഥാനികളില്‍ ഒരു മൃതദേഹം മറവ് ചെയ്യാനുള്ള കുഴി എടുക്കേണ്ട അത്ര ഉയരത്തില്‍ ട്രക്കുകളില്‍ മണ്ണ് കൊണ്ടു വന്ന് തട്ടി വീണ്ടും ശവക്കുഴികള്‍ വെട്ടുന്ന രീതിയാണ് തുടര്‍ന്നു പോരുന്നത്. ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 131 മുസ്ലിം ശ്മശാനങ്ങളാണ് ഡല്‍ഹിയില്‍ ഉള്ളത്. ഇവയില്‍ 16 എണ്ണം നിയമ വ്യവഹാരങ്ങള്‍, മോശം ഭൂപ്രകൃതി എന്നിവ മൂലം പ്രവര്‍ത്തിക്കുന്നില്ല. 10 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള അഞ്ച് മുസ്ലിം ശ്മശാനങ്ങളെ ഡല്‍ഹിയില്‍ ഉള്ളു. ബാക്കിയുള്ളവയില്‍ ഭൂരിഭാഗവും മുഗള്‍ ഭരണ കാലം മുതല്‍ നിലനില്‍ക്കുന്നുവയാണ്. ഡല്‍ഹിയിലെ മൊത്തം മുസ്ലിം ശ്മശാനങ്ങളില്‍ 34 ശതമാനം നൂറു മുതല്‍ 200 വര്‍ഷ വരെ പഴക്കമുള്ളതാണ്. 12 ശതമാനം ശ്മശാനങ്ങള്‍ 200 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്.

ഡൽഹി നൽകുന്നത് ഒരു വലിയ പാഠമാണ് . കോവിഡ് എന്നത് അത്ര നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല. അൺലോക്ക് നടപ്പിലാക്കികൊണ്ടിരിക്കുകയാണ് . നമ്മൾ കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണ് .. ചൈനയും ഇറ്റലിയും ഒക്കെ നമുക്കു പകർന്നു തന്നവയൊന്നും നിസ്സാരമായി തള്ളിക്കളയേണ്ടതല്ല.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends