പ്രതിസന്ധികള്‍ രാജ്യത്ത ശക്തിപ്പെടുത്തി; ലക്ഷ്യം സ്വാശ്രയഭാരതം; വ്യവസായികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

രാജ്യ പുരോഗതിയില്‍ വ്യവസായികളുടെ പങ്കിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ത്യന്‍ ചേംബര്‍ ഒഫ് കൊമേഴ്‌സിന്റെ 95ാമത് വാര്‍ഷിക പ്ലീനറി സെഷന്റെ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ ഭാരതമാണ് ലക്ഷ്യം. മഹാമാരികള്‍ക്കൊപ്പം ഇന്ത്യ പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നു. ഈ പ്രതിസന്ധികള്‍ രാജ്യത്ത ശക്തിപ്പെടുത്തി. ഇച്ഛാശക്തികൊണ്ട് പ്രതിസന്ധികളെ മറികടക്കാം.
ഒറ്റക്കെട്ടായാണ് രാജ്യം പ്രതിസന്ധികളെ നേരിടുന്നത്. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ മുന്നേറുകയാണ്. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം വലിയ ശക്തിയാണ്. മുന്നിലെത്തുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. വെല്ലുവിളികളെ നേരിടുന്നവരായിരിക്കും വരുംകാലത്തെ നിര്‍ണയിക്കുക-അദ്ദേഹം പറഞ്ഞു.നമ്മുടെ ഇച്ഛാശക്തിയാണ് മുന്നോട്ടുള്ള പാത നിര്‍ണയിക്കുന്നത്. പ്രാദേശിക ഉത്പാദന ബിസിനസുകള്‍ വികസിപ്പിക്കുന്നതില്‍ രാജ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോളില്‍ നിന്ന് മാറ്റി പ്ലഗ് ആന്‍ഡ് പ്ലേയിലേക്ക് കൊണ്ടുപോകണം-പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























