Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ദുബെയുടെ ഗുണ്ടകള്‍ തലവെട്ടി മാറ്റി! എട്ട് പോലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത്

05 JULY 2020 05:07 PM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട പോലീസുകാര്‍ അക്രമികളില്‍ നിന്ന് നേരിട്ടത് കൊടുക്രൂരത എന്ന് വെളിപ്പെടുത്തൽ. പുറത്തുവരുന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത്. വികാസ് ദുബെ എന്ന കൊടുംകുറ്റവാളിയുമായുള്ള ഏറ്റുമുട്ടലിലാണ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടത്. ദുബെയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘവുമായി ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. കാണ്‍പൂരിലെ ബിക്രു ഗ്രാമത്തിലായിരുന്നു സംഭവം. ഇയാളുടെ ആളുകള്‍ ബില്‍ഹൗര്‍ സിഒ ദേവേന്ദ്ര മിശ്രയുടെ തല മഴു ഉപയോഗിച്ച് വെട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യുപി പോലീസിനെ ഒന്നടങ്കം ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണിത്.

വികാസ് ദുബെയുടെ നേതൃത്വത്തിൽ നടന്നത് ഗറില്ല മോഡൽ ആക്രമണമെന്ന് പോലീസ് വ്യക്തമാക്കുന്നു. എട്ട് പോലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ആക്രമണത്തിന്റെ ക്രൂരത വ്യക്തമായത്. മാവോവാദികളും മറ്റും നടത്തുന്ന ഗറില്ലാ ആക്രമണത്തിന്റെ രീതിയിലാണ് ദുബെയുടെ സംഘം പോലീസിനെ ആക്രമിച്ചത്. പോലീസ് സംഘം വരുന്നതറിഞ്ഞ് വീടിന്റെ ടെറസിൽ തോക്കേന്തിയ കൂട്ടാളികളെ ദുബെ വിന്യസിച്ചിരുന്നു. ഇതിന് മുമ്പ് ജെസിബി റോഡിന് കുറുകെയിട്ട് ഗതാഗതം തടസപ്പെടുത്തി. ഇത് കണ്ട് പോലീസുകാർ പുറത്തിറങ്ങിയ ഉടൻ വീടിന്റെ ടെറസിൽനിന്ന് തുടർച്ചയായി വെടിയുതിർത്തെന്നും കാണ്‍പുർ ഐ.ജി. മോഹിത് അഗർവാൾ പറഞ്ഞു.

മാവോവാദികൾ പ്രയോഗിക്കുന്ന അതേ തന്ത്രമാണ് ദുബെയുടെ സംഘവും പയറ്റിയത്. ഏകദേശം അറുപതോളം പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. പോലീസുകാരാകട്ടെ ആകെ 30 പേരും. പോയിന്റ് ബ്ലാങ്കിൽനിന്നുള്ള വെടിയേറ്റാണ് ഒരു സബ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടത്. പോലീസുകാരുടെ കൈവശമുണ്ടായിരുന്ന എകെ-47 തോക്കുകൾ അക്രമികൾ കൈക്കലാക്കി തിരികെ വെടിയുതിർക്കുകയും ചെയ്തു.

സബ് ഇൻസ്പെക്ടർ അനൂപ് സിങ്, ശിവരാജ്പുർ സ്റ്റേഷൻ ഓഫീസർ മഹേഷ് യാദവ് എന്നിവരുടെ മുഖത്തും നെഞ്ചിലുമടക്കം വെടിയേറ്റു. എകെ-47 തോക്കിൽനിന്ന് തുടർച്ചയായി നിറയൊഴിച്ചാണ് കോൺസ്റ്റബിൾ ജിത്രേന്ദ്ര പാലിനെ കൊലപ്പെടുത്തിയത്. ദേഹമാസകലം വെടിയേറ്റ് പല ശരീരഭാഗങ്ങളും അറ്റുപോയ നിലയിലായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം. മറ്റ് മൂന്ന് കോൺസ്റ്റബിൾമാരുടെ ശരീരത്തിൽനിന്ന് കണ്ടെത്തിയത് .315 ബോർ റൈഫിളിൽനിന്നുള്ള വെടിയുണ്ടകളാണ്.

തലയറുത്തുമാറ്റിയ നിലയിലായിരുന്നു ഡിഎസ്പി ദേവേന്ദ്ര മിശ്രയുടെ മൃതദേഹം. കാൽവിരലുകൾ മുറിച്ചെടുക്കുകയും ശരീരമാകെ വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്ത നിലയിലുമായിരുന്നു. കോടാലി ഉപയോഗിച്ചാണ് പ്രതികൾ ഈ ക്രൂരത ചെയ്തതെന്നാണ് ഫൊറൻസിക് വിദഗ്ധരുടെ കണ്ടെത്തൽ.

വ്യാഴാഴ്ച രാത്രിയാണ് വികാസ് ദുബെയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. എട്ട് പോലീസുകാർ കൊല്ലപ്പെടുകയും ആറ് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ ദുബെയുടെ സംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു. അതേസമയം, സംഭവത്തിന് ശേഷം ഒളിവിൽപോയ വികാസ് ദുബെയെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല.

വികാസ് ദുബെയ്ക്ക് പോലീസ് വരുന്ന വിവരം നേരത്തെ തന്നെ ലഭിച്ചിരുന്നുവെന്നാണ് സൂചന . ഇതുകാരണമാണ് ദുബെ സജ്ജമായിരുന്നത്. മണിക്കൂറുകള്‍ക്ക് മുമ്പേ തന്നെ അറിഞ്ഞുവെന്നാണ് വെളിപ്പെടുത്തല്‍. പോലീസ് സ്‌റ്റേഷനില്‍ നിന്ന് തന്നെയാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് റിപ്പോർട്ട്. ഇതേ പോലീസ് ടീമില്‍ നിന്ന് തന്നെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന. ഈ വിവരം ലഭിച്ച ഉടനെ പോലീസിനെ നേരിടാനായി 30ലധികം ആളുകളാണ് ദുബെയുടെ താവളത്തിലെത്തിയത്. ഇവര്‍ എളുപ്പത്തില്‍ തന്നെ പോലീസിനെ കീഴടക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends