കോവിഡ് സ്ഥിരീകരിക്കപ്പെട്ട് ക്വാറന്റൈന് കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അറുപതു വയസുകാരന് ജീവനൊടുക്കി
കോവിഡ് സ്ഥിരീകരിക്കപ്പെട്ട് ക്വാറന്റൈന് കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന 60 വയസുകാരന് ജീവനൊടുക്കി. പൂനെ മുനിസിപ്പല്‍ കോര്‍പറേഷനിലെ കൊന്ത്വായിലാണ് സംഭവം. ഇദ്ദേഹവും മകനും കോവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കാള്ച ക്വാറന്റൈന് കേന്ദ്രത്തിലെ ശുചിമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.
പ്രഭാത ഭക്ഷണം കഴിച്ച ശേഷം മകന് ചേംബറില്‍ തിരിച്ചെത്തിയപ്പോഴാണ് പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha