Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും


സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ കേരള സദ്യയ്ക്ക് തുടക്കം... നിറമനസോടെ കുഞ്ഞയ്യപ്പൻമാരും മാളികപ്പുറങ്ങളുമടക്കം ആയിരങ്ങൾ പങ്കെടുത്തു

ഹൈദരാബാദ് ഭാഗ്യനഗര്‍ ആകുമോ? നാളെ അറിയാം; ബി.ജെ.പി കേന്ദ്രനേതൃത്വം പടനയിച്ച ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലം നാളെ; പോരാട്ടം ടി.ആര്‍.എസും ബി.ജെ.പിയും തമ്മില്‍

03 DECEMBER 2020 05:02 PM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശ് മുഖമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതുപോലെ ഹൈദരാബാദ് ഭാഗ്യനഗര്‍ ആകുമോ അതോ ഹൈദരാബാദായി തന്നെ തുടരുമോ എന്ന് നാളെ അറിയാം. നിര്‍ണായകമായ ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നഗരത്തില്‍ സുരക്ഷ ശക്തമാക്കിയെന്നും അധികൃതര്‍ അറിയിച്ചു. നാളെ രാവിലെ വോട്ടെണ്ണല്‍ തുടങ്ങും. ഒരു കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ മുഴുവന്‍ സന്നാഹങ്ങളും ഇറക്കിയാണ് ബി.ജെ.പി മത്സരച്ചത്. ഇത് വലിയ ചര്‍ച്ചയാകുകയും ചെയ്തു. ബിജെപി കേന്ദ്രനേതാക്കളുടെ പടതന്നെ പ്രചാരണത്തിനിറങ്ങി ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലാണ് നാളെ വോട്ടെണ്ണല്‍ നടക്കുക. സംസ്ഥാനം രൂപീകരിച്ചത് മുതല്‍ തുടരുന്ന ടിആര്‍എസ് ആധിപത്യം ഇത്തവണ തകരുമോ, അതോ ബിജെപി പ്രചാരണ കോലാഹലത്തിലൊതുങ്ങുമോ എന്ന് നാളെ അറിയാം.

നഗരത്തിലാകെ 15 കേന്ദ്രങ്ങളിലായി രാവിലെമുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. സിആര്‍പിഎഫിനെയും പോലീസിനെയും വിന്യസിച്ച് നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. പോളിംഗ് കുറയാന്‍ കാരണം ടിആര്‍എസാണെന്ന് ബിജെപി ആരോപിച്ചു. എഐഎംഐഎം പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും രണ്ട് വാര്‍ഡുകളില്‍ റീപോളിംഗ് വേണമെന്നും ആവശ്യപ്പെടുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുപകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതിനാല്‍ ഔദ്യോഗിക ഫല പ്രഖ്യാപനം വൈകിയേക്കും. എന്നാലും ഉച്ചയോടെ നഗരം ആര്‍ക്കൊപ്പമെന്ന് വ്യക്തമാകും. അതേസമയം വോട്ടെണ്ണല്‍ ദിനത്തില്‍ ജാഗ്രത പാലിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെടി രാമറാവു ടിആര്‍എസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ആകെയുള്ള 150 വാര്‍ഡുകളില്‍ 100 വാര്‍ഡിലും ടിആര്‍എസ് ബിജെപി നേര്‍ക്കുനേര്‍ പോരാട്ടമാണ്. എഐഎംഐഎം 51 സീറ്റുകളിലേ മത്സരിക്കുന്നുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെ  (1 minute ago)

തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തി  (11 minutes ago)

ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക  (21 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിൽ വൻ നീക്കം!! 200 കോടിയിൽ പണിപാളി  (42 minutes ago)

കടം വാങ്ങിയ 2000 രൂപ തിരികെ നല്‍കാത്തതിന് 19കാരനെ കൊലപ്പെടുത്താന്‍ ശ്രമം  (1 hour ago)

ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നു; സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവിൽ സാധനങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്  (1 hour ago)

മലപ്പുറത്ത് അപൂര്‍വയിനം നന്നങ്ങാടി കണ്ടെത്തി  (1 hour ago)

തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെയും പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത  (2 hours ago)

ഷിബുവിന്റെ ഹൃദയവുമായി ഹെലികോപ്ടര്‍ എറണാകുളത്തെത്തി, ആംബുലന്‍സില്‍ വെറും നാലുമിനിട്ടുകൊണ്ട് ജനറല്‍ ആശുപത്രിയിലുമെത്തി  (2 hours ago)

ശബരിമല വിമാനത്താവളം നഷ്ടമായത് കോടികളുടെ കച്ചവടം ഹൈക്കോടതിക്ക് സ്തുതി ദൈവത്തിന് സ്തോത്രം  (2 hours ago)

വരുന്നത് ലാ നിനാ തന്നെ കൊടും തണുപ്പിലേക്ക്.. മഴവരില്ല...പക്ഷേ തണുത്ത് വിറയ്ക്കും..ALERT ഇങ്ങനെ  (2 hours ago)

വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ഷിബുവിന്റെ 7 അവയങ്ങൾ ദാനം ചെയ്തു; തീവ്രദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധമായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു  (2 hours ago)

പ്രതികൾക്കതിരെ കർശന നടപടി എടുക്കും; റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ; ഈശ്വരനാമത്തിൽ തിരുത്തിച്ചു; പിന്നാലെ സംഭവിച്ചത്  (3 hours ago)

പത്മകുമാറിനെ കണ്ട് രാഹുൽ ഈശ്വർ വാ തുറന്നാൽ ആ ലീഡിലേക്ക്...!ക്യാമറ ഓഫാക്കിയിട്ട് ഞാൻ വിവരിക്കാം..! അലക്കി രാഹുൽ  (5 hours ago)

Malayali Vartha Recommends