കോവിഡ് വ്യാപനം; ഉത്തര്‍പ്രദേശില്‍ കൊറോണ കര്‍ഫ്യൂ മേയ് 24 വരെ നീട്ടി; രോഗവ്യാപനം കുറയ്ക്കാന്‍ കര്‍ഫ്യൂ സഹായിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്ടയത്തില് ഉത്തര്‍പ്രദേശില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊറോണ കര്‍ഫ്യൂ മേയ് 24 വരെ നീട്ടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വെര്‍ച്വല്‍ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൊറോണ കര്‍ഫ്യൂവിന്റെ കാലാവധി മെയ് 17ന് അവസാനിരിക്കെയാണ് കര്‍ഫ്യൂ നീട്ടിയത്. കോവിഡ് വ്യാപനം കുറയ്ക്കാന്‍ കര്‍ഫ്യൂ സഹായിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
കോവിഡ് 19 ചികിത്സയും പ്രതിരോധ കുത്തിവയ്പ്പും പരിശോധനയും സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ സൗജന്യമായി നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ മെയ് 24 രാവിലെ ഏഴു മണിവരെയാണ് നീട്ടിയിരിക്കുന്നത്.
https://www.facebook.com/Malayalivartha