ജയിൽ അന്തേവാസിയെ നാലു സഹതടവുകാർ ചേർന്ന് ക്രൂരമായിമർദ്ദിച്ചു കൊന്നു; കൃത്യം ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച്, അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ അധികൃതർ

തിഹാർ ജയിലിൽ അന്തേവാസിയെ സഹതടവുകാർ ക്രൂരമായി മർദ്ദിച്ചു കൊന്നു. നാല് സഹതടവുകാർ ചേർന്ന് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. തടവുകാർ തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.
കൊലപാതകത്തിന് പ്രതികൾ ഉപയോഗിച്ച ആയുധത്തെക്കുറിച്ച് ആദ്യം മനസ്സിലായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് അറിയുവാൻ കഴിഞ്ഞത്. അപ്പു എന്ന തടവുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളും മറ്റ് നാല് തടവുകാരും തമ്മിലായിരുന്നു തർക്കം തുടങ്ങിയത്.
കിഷൻ, കുനാൽ, ആകാശ്, അരുൺ എന്നിവർ ചേർന്നാണ് അപ്പുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് ജയിൽ ഗാർഡ് പററയുന്നത്. സംഭവദിവസം രാവിലെ ഏഴുമണിയോടെ ശബ്ദം കേട്ട് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുമ്പോഴാണ് നാല് തടവുകാർ ചേർന്ന് അപ്പുവിനെ മർദ്ദിക്കുന്നത് കണ്ടത്.
പ്രതികളിലൊരാളായ അരുണിന്‍റെ തലയിൽ നിന്ന് രക്തം വരുന്നത് കണ്ട ഉദ്യോഗസ്ഥർ ഇയാളെ ജയിൽ ഡിസ്പെൻസറിയിലേക്ക് കൊണ്ടുപോയിരുന്നു. അപ്പുവിനെയും കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും അയാൾ എതിർക്കുകയും റൂമിൽ വിശ്രമിച്ചാൽ മതിയെന്ന് പറയുകയുമായിരുന്നു.
അതിനുശേഷം ഒൻപത് മണിയോടെയാണ് അപ്പു ശരീരത്തിൽ വേദന അനുഭവപ്പെടുന്നതായി പറഞ്ഞത് ഉടൻ തന്നെജയിൽ ഡിസ്പെൻസറിയിലേക്ക് കൊണ്ട് പോയെങ്കിലും സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. ഇവിടെ എത്തുമ്പോഴേക്ക് മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ജയിൽ അധികൃതർ വിശദമായ അന്വേഷണത്തിന് നിർദേശിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























