Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

9 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് പിറന്നു; പൊന്നോമനയെ കാണാൻ കഴിയാതെ അച്ഛൻ വിടവാങ്ങി... കുഞ്ഞ് പിറന്ന് അഞ്ചാം ദിവസം വൈറസ് ബാധിച്ച്‌ അമ്മയും മരിച്ചു

21 MAY 2021 12:14 PM IST
മലയാളി വാര്‍ത്ത

ദിനംപ്രതി കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്ത് നിരവധിപേര്‍ക്കാണ് ഉറ്റവരെ നഷ്ടമായികൊണ്ടിരിക്കുന്നത്. മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണവും കൂടുകയാണ്. കര്‍ണാടകയിലെ മാണ്ഡ്യയില്‍ അച്ഛനും അമ്മയും വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അനാഥയായി.

9 വര്‍ഷത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് മാതാപിതാക്കളായ മമ്തയ്ക്കും നഞ്ചേന്ദുഗൗഡയ്ക്കും കുഞ്ഞുപിറന്നത്. നിര്‍ഭാഗ്യവശാല്‍ അഞ്ച് ദിവസം മുന്‍പാണ് കുഞ്ഞിന്റെ പിതാവ് കോവിഡ് ബാധിച്ച്‌ മരിച്ചത്. അമ്മ കുഞ്ഞ് പിറന്ന് അഞ്ചാം ദിവസം വൈറസ് ബാധിച്ച്‌ മരിച്ചു.

നവജാത ശിശുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും വളരെ വേഗം തന്നെ രോഗമുക്തി നേടി. ഇപ്പോള്‍ മാണ്ഡ്യ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് മമ്തയുടെ സഹാദരന്‍ അറിയിച്ചിട്ടുണ്ട്.

 

അതേസമയം, രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്നത് ആശ്വാസമാണെങ്കിലും മരണസംഖ്യ വീണ്ടും നാലായിരം കടന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇന്നലെ 2,59,591 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയപ്പോള്‍ 4209 പേരാണ് മരിച്ചത്. വ്യാഴാഴ്ച 3874 ആയിരുന്നു പുറത്തുവന്ന കണക്ക്. ഇതോടൊപ്പം തന്നെ ബ്ലാക് ഫംഗസ് അഥവ മ്യൂക്കോര്‍മൈകോസിസ് കൂടുതല്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും മറ്റൊരു വെല്ലുവിളിയാകുന്നു.

ഇന്നലെ 3,57,295 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇതുവരെ 2,60,31,991 പേര്‍ക്ക് കോവിഡ് വന്നു. 30,27,925 പേര്‍ ചികിത്സയിലുണ്ട്. 2,91,331 പേര്‍ മരണമടഞ്ഞു. 2,27,12,735 പേര്‍ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ 20,61,683 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇതുവരെ 32,44,17,870 ടെസ്റ്റുകള്‍ നടത്തിയെന്നും ഐ.സി.എം.ആര്‍ പറയുന്നു. 19,18,79,503 ഡോസ് വാക്‌സിനേഷന്‍ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (15 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (25 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (58 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (12 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

Malayali Vartha Recommends