ഇന്ത്യയിലെ തപാല്‍ ഓഫിസുകളെ വര്‍ഗീകരിക്കാന്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് ഉപയോഗിക്കുന്ന പോസ്റ്റ് കോഡ് സമ്പ്രദായംനിലവില്‍ വന്നിട്ട് 50 വര്‍ഷം

ഇന്ത്യയിലെ തപാല്‍ ഓഫിസുകളെ വര്‍ഗീകരിക്കാനായി ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് ഉപയോഗിക്കുന്ന പോസ്റ്റ് കോഡ് സമ്പ്രദായം അഥവാ പോസ്റ്റല്‍ ഇന്‍ഡക്‌സ് നമ്പര്‍(പിന്‍കോഡ്) നിലവില്‍ വന്നിട്ട് 50 വര്‍ഷം തികഞ്ഞു.
ആറ് അക്കങ്ങളുള്ള സംഖ്യയാണ് പിന്‍കോഡ്. 1972 ആഗസ്റ്റ് 15നാണ് പിന്‍കോഡ് സമ്പ്രദായം നിലവില്‍ വന്നത്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പിന്‍കോഡിനും 50 വയസ് തികയുന്നത്.
ഇന്ത്യയില്‍ ശ്രീറാം ഭികാജി വേളാങ്കര്‍ ആണ് ആദ്യമായി പിന്‍കോഡ് സമ്പ്രദായം അവതരിപ്പിച്ചത്. പോസ്റ്റ്‌സ് ആന്‍ഡ് ടെലഗ്രാം ബോര്‍ഡിലെ മുതിര്‍ന്ന അംഗമായിരുന്ന അദ്ദേഹം കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയായിരുന്നു.
അതേസമയം ഏരിയ കോഡ്, സിപ് കോഡ് എന്ന പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. അയക്കുന്ന കവറിനു പുറത്ത് പിന്‍കോഡ് എഴുതിയിട്ടുണ്ടെങ്കില്‍ പോസ്റ്റ്മാന് എളുപ്പത്തില്‍ സ്വീകര്‍ത്താക്കളെ കണ്ടുപിടിക്കാന്‍ കഴിയും.
"
https://www.facebook.com/Malayalivartha