ഡല്‍ഹികൂട്ടമാനഭംഗക്കേസില്‍ നാലുപ്രതികള്‍ക്കും വധശിക്ഷ; ഡല്‍ഹി സാകേത് കോടതിയാണ് വിധി പ്രസ്‌താവിച്ചത്.

ഡല്‍ഹികൂട്ടമാനഭംഗക്കേസില്‍ നാലുപ്രതികള്‍ക്കും വധശിക്ഷ; ഡല്‍ഹി സാകേത് കോടതിയാണ് വിധി പ്രസ്‌താവിച്ചത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും, ശിക്ഷ ഇളവ് ചെയ്യണമെന്ന് പ്രതിഭാഗവും വാദിച്ചു.
കഴിഞ്ഞ ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ക്രൂരമായി കൂട്ടമാനഭംഗത്തിന് ഇരയായത്. പതിമൂന്ന് ദിവസത്തെ ചികിത്സയില്‍ കഴിയവെ ഡിസംബര്‍ 29ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.
കൂട്ടമാനഭംഗത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്. ഇതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നല്ല ചികിത്സയ്‌ക്കായ് പെണ്‍കുട്ടിയെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടത്തെ ചികിത്സയിലും ആ ജീവിന് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. അത്രയ്‌ക്ക് മാരകമായി പെണ്‍കുട്ടിയുടെ ആന്തരാവയവങ്ങള്‍ക്ക് പരിക്ക് പറ്റിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ബലാല്‍സംഗക്കേസുകളില്‍ ശിക്ഷ വര്‍ധിപ്പിക്കേണ്ടതിന്റെ സാഹചര്യത്തെക്കുറിച്ച് പരിശോധിക്കാന്‍ ജസ്‌റ്റിസ് ജെ.എസ് വര്‍മ്മ കമ്മിറ്റിയെ നിയോഗിച്ചു. പ്രതികള്‍ക്ക് ജീവിതാവസാനം വരെ തടവ്‌ശിക്ഷ നല്‍കണം എന്നാണ് കമ്മിറ്റിയുടെ ശുപാര്‍ശ.
കേസില്‍ മൊത്തം ആറ് പ്രതികളാണ് ഉള്ളത്. ഇവരില്‍ ബസ്സിന്റെ ഡ്രൈവറായ രാംസിംഗ് തീഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചു. മറ്റൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജുവനൈല്‍ കോടതി ജുവനൈല്‍ നിയമപ്രകാരമുള്ള പരമാവധി ശിക്ഷയായ മൂന്നുവര്‍ഷത്തെ ദുര്‍ഗുണ പരിഹാര പഠനമാണ് വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ഈ പ്രതിയാണ് പെണ്‍കുട്ടിയെ കൂടുതല്‍ ക്രൂരമായി ഉപദ്രവിച്ചത്. അതിനാല്‍ തന്നെ വിധിക്കെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha