മോഡി തരംഗത്തില്‍ അധ്വാനിയും വീണു, ഗുജറാത്ത് മോഡല്‍ മാതൃകാപരം, ഗ്രാമീണ മേഖലയിലെ വികസനത്തിന് ഊന്നല്‍ നല്‍കിയ ആദ്യനേതാവ്

നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച അദ്വാനി തന്നെ ഒടുവില്‍ മോഡിയെ പുകഴ്ത്തി. ചത്തീസ്ഗഢിലെ ബിലാസ്പൂരില്‍ ഊര്‍ജ്ജ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്വാനി.
ഗുജറാത്തിന്റെ വികസനത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ നരേന്ദ്ര മോഡിക്ക് കഴിഞ്ഞെന്ന് അദ്വാനി പറഞ്ഞു. അടിസ്ഥാനസൗകര്യത്തിലും ഊര്‍ജ്ജരംഗത്തും ഗുജറാത്തിന് ഏറെ മുന്നേറാനായി. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മോഡിക്ക് കഴിഞ്ഞു. ഗുജറാത്ത് മോഡല്‍ വികസനം മാതൃകാപരമാണ്. ഗ്രാമീണ മേഖലയിലെ വികസനത്തിന് ഊന്നല്‍ നല്‍കിയ ആദ്യനേതാവാണ് മോഡി. മോഡിയെ പോലെ സമ്പൂര്‍ണ ഗ്രാമീണ വൈദ്യുതീകരണം സ്വപ്‌നം കണ്ട നേതാവാണ് ശിവരാജ് സിങ് ചൗഹാന്‍. മൂന്നു ഗ്രാമങ്ങളില്‍ ഒരേ സമയം വൈദ്യുതി എത്തിച്ച നേതാവാണ് മോഡി. മോഡിയുടെ കീഴിലാണ് ഗുജറാത്തിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും വൈദ്യുതി എത്തിയത്. ചത്തീസ്ഗഢില്‍ രമണ്‍ സിങ്ങും ഇപ്പോള്‍ ചെയ്യുന്നത് ഇത് തന്നെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha