തൂത്തുക്കുടിയില്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ വെട്ടിക്കൊന്നു; മൂന്നു പേരെ അറസ്റ്റു ചെയ്‌തു

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടിയിലെ ഇന്‍ഫന്റ് ജീസസ് എന്‍ജിനീയറിംഗ് കോളജിലാണ് സംഭവം. പ്രിന്‍സിപ്പല്‍ എല്‍.ആര്‍.ഡി സുരേഷാണ് മരിച്ചത്. സംഭവത്തില്‍ മൂന്നു വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്‌തു. മറ്റു വിദ്യാര്‍ത്ഥികള്‍ക്കായി അന്വേഷണം നടത്തുന്നതായി പോലീസ് അറിയിച്ചു.
റാഗിംഗുമായി ബന്ധപ്പെട്ട് നേരത്തെ ഏതാനും വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലുമായി തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം കോളജില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കേസില്‍ മലയാളിവിദ്യാര്‍ഥികള്‍ ആരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചന. രാവിലെ എട്ടരയോടെയാണ് കോളേജിനെ നടുക്കിയ സംഭവം നടന്നത്.
https://www.facebook.com/Malayalivartha