ഓപ്പറേഷന്‍ സിന്ദൂറില്‍ ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ചക്ക് തുടക്കമാകും.

ഓപ്പറേഷന്‍ സിന്ദൂറില്‍ ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ചയാകും. പതിനാറ് മണിക്കൂറാണ് ചര്‍ച്ച. പ്രതിരോധമന്ത്രി രാജ്‌നാഥ് ചര്‍ച്ചക്ക് തുടക്കമിടും. രാജ്‌നാഥ് സിംഗ് തന്നെ മറുപടി നല്‍കുന്നതാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംസാരിക്കും. സഖ്യകക്ഷികളായ ടിഡിപി, ജെഡിയു എംപിമാരും സംസാരിക്കും. പ്രതിപക്ഷത്ത് നിന്ന് രാഹുല്‍ഗാന്ധി നാളെയാകും സംസാരിക്കുക.
പ്രിയങ്കഗാന്ധി, ഗൗരവ്‌ഗോഗോയ്, കെ.സിവേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചേക്കും. ഓപ്പറേഷന്‍ സിന്ധൂര്‍ ദൗത്യ സംഘത്തിന്റെ ഭാഗമായിരുന്ന ശശി തരൂര്‍, മനീഷ് തിവാരി തുടങ്ങിയവരെ ഒഴിവാക്കുകയും ചെയ്യും.
സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് അഭിഷേക് ബാനര്‍ജി തുടങ്ങിയവരും സംസാരിക്കുന്നതാണ്..
https://www.facebook.com/Malayalivartha