ഡല്‍ഹി ഹൈക്കോടതി ജഡ്ജായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

ഡല്‍ഹി ഹൈക്കോടതി ജഡ്ജായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് കുരുക്കിലകപ്പെട്ട കേസാണിത്. ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയെ ബെഞ്ച് പരിഗണിക്കുന്നത്. നിലവില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജാണ് യശ്വന്ത് വര്‍മ.
ജൂലൈ 18 നാണ് വര്‍മ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. വീട്ടില്‍നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും വര്‍മയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനായി ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഇതിനെതിരെയാണ് ഹര്‍ജി നല്‍കുന്നത്.
മാര്‍ച്ച് 14നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം ഉണ്ടായത്. അഗ്‌നിരക്ഷാ സേനയാണ് രക്ഷാ പ്രവര്‍ത്തനത്തിനിടെ കോടിക്കണക്കിന് രൂപയുടെ കെട്ടുകള്‍ വീട്ടില്‍ അടുക്കിവെച്ചതായി കണ്ടെത്തിയത്. യശ്വന്ത് വര്‍മ്മ ആ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നാണ് വാദം.
https://www.facebook.com/Malayalivartha