ജാര്‍ഖണ്ഡിലെ ദിയോഘറില്‍ കാന്‍വാര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ജാര്‍ഖണ്ഡിലെ ദിയോഘറില്‍ കാന്‍വാര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ . ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവമുണ്ടായത്. മോഹന്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജമുനിയ വനപ്രദേശത്ത് വെച്ചായിരുന്നു അപകടം നടന്നത്.
ഗ്യാസ് സിലിണ്ടറുകളുമായി പോയ ട്രക്കുമായി ഇടിക്കുകയായിരുന്നുവെന്ന് ധുംകെ സോണ്‍ ഐജി ഷൈലേന്ദ്ര കുമാഡ സിന്‍ഹ പറഞ്ഞു.
മരണ സഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha