ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം 26 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു....

ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം 26 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം നടന്നത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രാകേഷാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ഹൈദരാബാദിലെ ഒരു സ്വകാര്യ സ്‌പോര്‍ട്‌സ് അക്കാദമിയിലാണ് സംഭവം നടന്നത്.കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha