6.3 തീവ്രതയിൽ ഭൂചലനം വമ്പൻ പ്രകമ്പനം..! പ്രവചനങ്ങൾ മാറിമറിഞ്ഞു തുടരെത്തുടരെ കുലുക്കം..!

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം. ബംഗാള്‍ ഉള്‍ക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയുടെ കണക്കനുസരിച്ച് ഭൂകമ്പത്തിന് 10 കിലോമീറ്റര്‍ ആഴമുണ്ട്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടില്ല.
ജൂലൈ 22 ന് രാവിലെ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഭൂചലനം അനുഭവപ്പെട്ട് ഒരാഴ്ച കഴിഞ്ഞാണ് ഈ ഭൂകമ്പം ഉണ്ടായത്. ഫരീദാബാദിലാണ് 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നാശനഷ്ടമോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത്തരം ദുരന്തങ്ങൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ജൂലൈ 29 മുതൽ ആഗസ്റ്റ് ഒന്ന് വരെ ദേശീയ തലസ്ഥാന മേഖലയിൽ ദുരന്ത നിവാരണ തയ്യാറെടുപ്പ് പരിശീലനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഭൂകമ്പം, വ്യാവസായിക രാസ അപകടങ്ങൾ തുടങ്ങിയ വലിയ ദുരന്തങ്ങൾക്കുള്ള ഏകോപനവും പ്രതികരണ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനാണ് ഈ പരിശീലനങ്ങൾ നടത്തുത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ഇന്ത്യൻ സൈന്യം, ഡൽഹി, ഹരിയാന, യു.പി സംസ്ഥാന സർക്കാരുകൾ എന്നിവ ചേർന്നാണ് പരിശീലനം നടത്തുന്നത്.
ആൻഡമാൻ കടലും അതിനു ചുറ്റുമുള്ള ദ്വീപുകളും ഭൂകമ്പ സാധ്യത കൂടിയ മേഖലയാണ്. അതിനാൽ ഇവിടെ എപ്പോഴും ഭൂകമ്പങ്ങൾ ഉണ്ടാകാനും സുനാമി ഉണ്ടാകാനുമുള്ള സാധ്യതകളുണ്ട്. ദ്വീപിൽ ഭൂകമ്പം ഉണ്ടാകുന്നതിന് ഏകദേശം രണ്ടാഴ്ച മുൻപ് ഡൽഹി എൻസിആറിൽ തുടർച്ചയായി രണ്ടു ദിവസം ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.
ഫരീദാബാദ് പ്രഭവകേന്ദ്രമായി 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്. ഡൽഹി ഭൂചലത്തിൽ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കഴിഞ്ഞ ജൂൺ 30ന് ആൻഡമാനിൽ ഒരുദിവസം മൂന്നുതവണ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യത്തേത് രാവിലെ 10:09 നും രണ്ടാമത്തേത് 11:22 നും മൂന്നാമത്തേത് ഉച്ചയ്ക്ക് 12:06 നുമായിരുന്നു റിപ്പോർട്ട് ചെയ്തത്. മൂന്നിൻ്റെയും ആഴം 10 കിലോമീറ്റർ ആയിരുന്നു. ജൂൺ 25 ന് ഇവിടെ 4.2 magnitude ഉള്ള ഒരു ഭൂകമ്പവും ഉണ്ടായിരുന്നു
ആൻഡമാൻ കടലും ആൻഡമാൻ നിക്കോബാർ ദ്വീപുകളും Seismic Zone V-ൽ ആണ്. അതുകൊണ്ട് ഇവിടെ ഭൂകമ്പം വരാൻ സാധ്യത കൂടുതലാണ്. Seismic Zone V എന്നാൽ ഇന്ത്യയിലെ ഏറ്റവും അപകടം പിടിച്ച പ്രദേശം എന്നാണ് ഉദ്ദേശിക്കുന്നത്.
ഒമാനിലെ സലാലക്കടുത്ത് നേരിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ പഠന കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് 2025 ജൂലൈ 23 ബുധനാഴ്ച ഒമാൻ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:02നാണ് ഭൂചലനം ഉണ്ടായത്. സലാലയിൽ നിന്ന് ഏകദേശം 235 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി ദോഫാർ ഗവർണറേറ്റിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നും ഭൂകമ്പ പഠന കേന്ദ്രത്തിന്‍റെ അറിയിപ്പിൽ പറയുന്നു.
https://www.facebook.com/Malayalivartha