ഉത്തരാഖണ്ഡില്‍ കനത്ത മഴയ്ക്കും മേഘവിസ്ഫോടനത്തിനും പിന്നാലെയുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് മരണം

ഉത്തരാഖണ്ഡില്‍ കനത്ത മഴയ്ക്കും മേഘവിസ്ഫോടനത്തിനും പിന്നാലെയുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം. ഇന്നലെ രാവിലെയാണ് ഉത്തരാഖണ്ഡിലെ ചമോലി, രുദ്രപ്രയാഗ്, തെഹ്രി, ബഗേശ്വര്‍ ജില്ലകളില്‍ മേഘവിസ്ഫോടനമുണ്ടായത്. എസ്.ഡി.ആര്‍.എഫും എന്‍.ഡി.ആര്‍.എഫും രക്ഷാപ്രവര്‍ത്തനം തുടരുന്നു.
അളകനന്ദ, മന്ദാകിനി നദികളിലും കൈവഴികളിലും ജലനിരപ്പ് അപകടകരമായി ഉയര്‍ന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ബദരീനാഥ് ദേശീയപാത ഉള്‍പ്പെടെ നിരവധി റോഡുകളില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു. ഉത്തരാഖണ്ഡില്‍ അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശക്തമായ മഴയെത്തുടര്‍ന്ന് പഞ്ചാബിലെ ഒമ്പത് ജില്ലകളിലായി 800ലേറെ ഗ്രാമങ്ങള്‍ വെള്ളത്തിലായി. വെള്ളപ്പൊക്കം രൂക്ഷമായ പത്താന്‍കോട്ട്, ബടാല, ഗുര്‍ദാസ്പൂര്‍, ഫിറോസ്പൂര്‍, ഫസില്‍ക, കപുര്‍തല, താണ്‍ തരണ്‍, ഹോഷിയാര്‍പൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. പ്രളയബാധിത മേഖലയില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ 45 പേര്‍ മരിച്ച, ജമ്മു കാശ്മീരില്‍ ഇന്നലെയും കനത്ത മഴ പെയ്തെങ്കിലും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആളപായവുമില്ല. നദികളില്‍ ജലനിരപ്പ് അപകടാവസ്ഥയില്‍ തുടരുന്നതിനാല്‍ ജമ്മു മേഖലയില്‍ ജാഗ്രത തുടരുന്നു.
"
https://www.facebook.com/Malayalivartha