വിദേശത്ത് ഇന്ത്യ നിര്‍മ്മിച്ച ആദ്യത്തെ പ്രതിരോധ നിര്‍മ്മാണ പ്ലാന്റ് മൊറോക്കോയില്‍ ഉദ്ഘാടനം ചെയ്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

വിദേശത്ത് ഇന്ത്യ നിര്‍മ്മിച്ച ആദ്യത്തെ പ്രതിരോധ നിര്‍മ്മാണ പ്ലാന്റ് മൊറോക്കോയില്‍ ഉദ്ഘാടനം ചെയ്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
ബെറെചിഡില്‍ മൊറോക്കോ സൈന്യവുമായി ചേര്‍ന്നാണ് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് പ്ലാന്റ് സ്ഥാപിച്ചത്.
ഇന്ത്യയും മൊറോക്കോയും തമ്മിലുള്ള വളര്‍ന്നുവരുന്ന തന്ത്രപരമായ പങ്കാളിത്തത്തിലെ ചരിത്ര നിമിഷമാണിതെന്ന് രാജ്നാഥ് സിംഗ് . 20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസും ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനും (ഡി.ആര്‍.ഡി.ഒ) സംയുക്തമായി വികസിപ്പിച്ച, ഏത് ഭൗമസാഹചര്യത്തിലും ഉപയോഗിക്കാനാകുന്ന സൈനിക വാഹനം ഇവിടെ നിര്‍മ്മിക്കുന്നതാണ്.
മൈനുകളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും സൈനികര്‍ക്ക് സംരക്ഷണം നല്‍കുന്ന രീതിയിലാണ് വാഹനം വികസിപ്പിച്ചിട്ടുള്ളത്. ഒരു വര്‍ഷം ഇത്തരത്തിലുള്ള 100 വാഹനങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമിടുന്നത്.
വാഹന നിര്‍മ്മാണത്തിനായി കഴിഞ്ഞ സെപ്തംബറിലാണ് ടാറ്റ ഗ്രൂപ്പുമായി മൊറോക്കോ സൈന്യം കരാര്‍ ഒപ്പുവച്ചത്. പ്രതീക്ഷിച്ചതിലും മൂന്നു മാസം നേരത്തെയാണ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്്. ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് നിര്‍മ്മിച്ച 92 ആറുചക്ര സൈനിക ട്രക്കുകള്‍ 2023ല്‍ മൊറോക്കന്‍ സൈന്യത്തിന് കൈമാറിയിരുന്നു.
ഇന്ത്യയുടെ ആത്മനിര്‍ഭര്‍ എന്ന ആശയം സ്വന്തം ആവശ്യങ്ങള്‍ക്കുള്ളവ നിര്‍മ്മിക്കുക എന്നത് മാത്രമല്ലെന്നും ലോകത്തിനാകെ വിശ്വസനീയമായ ഉന്നത നിലവാരമുള്ള ഉത്പന്നങ്ങള്‍ നല്‍കുക എന്നതാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. 'മേക്ക് ഇന്‍ ഇന്ത്യ' എന്നതിനൊപ്പം 'മെയ്ക്ക് വിത്ത് ഫ്രന്‍ഡ്സ്', 'മെയ്ക്ക് വിത്ത് വേള്‍ഡ്' എന്നിവയും ഇന്ത്യ ലക്ഷ്യമിടുന്നു. ഈ സമീപനത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ് മൊറോക്കോയിലെ പ്രതിരോധ പ്ലാന്റ്- അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് രാജ്നാഥ് സിംഗ് മൊറോക്കോയിലെത്തിയത്.
"
https://www.facebook.com/Malayalivartha