ഗോവയില്‍ നിശാ ക്ലബ്ലിലുണ്ടായ തീപിടിത്തം... 23 മരണം, വിനോദ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് നിഗമനം, അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിപ്പിച്ചതിന് നിശാക്ലബ്ബിന്റെ നടത്തിപ്പുകാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

ഗോവയില്‍ നിശാ ക്ലബ്ലിലുണ്ടായ തീപിടിത്തത്തില്‍ 23 പേര്‍ മരിച്ചു. വടക്കന്‍ ഗോവയിലെ അര്‍പോറയിലുള്ള ക്ലബിലാണ് അപകടം ഉണ്ടായത്. എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. വിനോദ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ച ബിര്‍ച്ച് ബൈ റോമിയോ ലെയ്ൻ എന്ന ക്ലബിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അടുക്കള തൊഴിലാളികളാണെന്നാണ് വിലയിരുത്തല്‍. മൂന്നോ നാലോ പേര്‍ വിനോദസഞ്ചാരികളും ഉണ്ടെന്നാണ് വിവരം
ഗോവ മുഖ്യമന്ത്രി വിനോദ് സാവന്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാത്രി തന്നെ സ്ഥലത്ത് എത്തിയിരുന്നു. അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിപ്പിച്ചതിന് നിശാക്ലബ്ബിന്റെ നടത്തിപ്പുകാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് .
"
https://www.facebook.com/Malayalivartha
























