യമുന നദിയിൽ ഒമ്പത് യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ആറ് പേരെ കാണാതായി... മൂന്നു പേർ നീന്തി രക്ഷപ്പെട്ടു

ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുന നദിയിൽ ഒമ്പത് യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ആറ് പേരെ കാണാതായി. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. കാണാതായവരിൽ അഞ്ച് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഇവർക്കായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ തെരച്ചിൽ തുടരുന്നു.
ഘടംപൂരിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. സാധാരണ മടങ്ങേണ്ട സമയം വൈകിയതിനാലാണ് ഇവർ ചെറിയ ബോട്ടിൽ യാത്ര ചെയ്തതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് ഗോയൽ . ബോട്ട് മറിഞ്ഞതല്ലെന്നും തകരാർ മൂലം വെള്ളം കയറി താഴുകയുമായിരുന്നുവെന്നും രക്ഷപ്പെട്ട ബോട്ട് ഡ്രൈവർ മൊഴി നൽകി. നീന്തൽ അറിയാവുന്നവരാണ് രക്ഷപ്പെട്ടത്. കാണാതായ കുട്ടികൾക്ക് 5 നും 15 നും ഇടയിലാണ് പ്രായം. സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന ഉദ്യോഗസ്ഥർ തെരച്ചിൽ തുടരുന്നു.
https://www.facebook.com/Malayalivartha























