തണ്ണിമത്തൻ മരണങ്ങളിൽ നടുക്കുന്ന വഴിത്തിരിവ്; കത്തിയിൽ പുരട്ടിയത് വിഷം? അന്വേഷണം ആസൂത്രിത കൊലപാതകത്തിലേക്ക്...

മുംബൈ പൈധുനിയിലെ ദൊകാഡിയ കുടുംബത്തിന്റെ അസ്വാഭാവിക മരണത്തിൽ ദുരൂഹതയേറുന്നു. തണ്ണിമത്തൻ കഴിച്ചതാണ് മരണകാരണമെന്ന് ആദ്യം കരുതിയെങ്കിലും, പ്രാഥമിക മെഡിക്കൽ റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത് ആസൂത്രിതമായ വിഷബാധയിലേക്കാണ്. മരണപ്പെട്ടവരുടെ ആന്തരിക അവയവങ്ങൾക്കുണ്ടായ പച്ചനിറവും ശരീരത്തിൽ കണ്ടെത്തിയ മോർഫിന്റെ സാന്നിധ്യവും അന്വേഷണത്തിൽ നിർണ്ണായകമായി. തണ്ണിമത്തൻ മുറിക്കാൻ ഉപയോഗിച്ച കത്തിയിലോ ആഹാരത്തിലോ മാരകമായ രാസവിഷാംശം കലർന്നിട്ടുണ്ടോ എന്നാണിപ്പോൾ പോലീസ് പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha























