മമതാ ബാനര്‍ജിയെ വലിച്ച് താഴെയിട്ട് ഗവർണര്‍ ആർഎൻ രവി..ഗവർണർ ബംഗാൾ മന്ത്രിസഭ പിരിച്ചുവിട്ടു..നാളെ രാവിലെ 10ന് ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും..

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി പദവിയിൽ നിന്ന് മമതാ ബാനര്‍ജിയെ വലിച്ച് താഴെയിട്ട് ഗവർണര്‍ ആർഎൻ രവി . ഗവർണർ ബംഗാൾ മന്ത്രിസഭ പിരിച്ചുവിട്ടു, ഇതോടെ തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ കാലാവധി ഔദ്യോഗികമായി അവസാനിപ്പിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 174 (2)(b) പ്രകാരമാണ് ആർഎൻ രവി നടപടിയെടുത്തത്.മമത സർക്കാരിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാവിച്ചിരുന്നു. എന്നാൽ അധികാരക്കസേരയിൽ നിന്നിറങ്ങാൻ മമത തയ്യാറായില്ല. ഇതോടെയാണ് പിരിച്ചുവിടൽ നടന്നത്.
പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ഗവർണർക്കായിരിക്കും ഇടക്കാല ചുമതല .വോട്ട് കൊള്ള, ഇവിഎം കൃത്രിമം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് മമത നിയമസഭ പിരിച്ചുവിടാതിരുന്നത്. ബിജെപിയുടെ വിജയം തെറ്റായ മാർഗത്തിലൂടെയാണെന്ന് ആരോപിച്ച് ബാനർജി സ്വമേധയാ രാജിവയ്ക്കാൻ വിസമ്മതിച്ചു. ഗവർണർ ആർ.എൻ.രവി നിയമസഭ പിരിച്ചുവിട്ട് ഉത്തരവിറക്കി. നാളെ രാവിലെ 10ന് ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും.
നിയമസഭയുടെ കാലാവധി ഇന്നലെ പൂർത്തിയായ സാഹചര്യത്തിലാണ് ഭരണഘടനയുടെ 174-ാം വകുപ്പിലെ രണ്ട്(ബി) പ്രകാരമുള്ള അധികാരമുപയോഗിച്ചതെന്ന് രാജ്ഭവൻ പത്രക്കുറിപ്പിൽ അറിയിച്ചു.ഭരണകക്ഷി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ മുഖ്യമന്ത്രി രാജി സമർപ്പിക്കുകയും ഗവർണർ നിയമസഭ പിരിച്ചുവിടുന്നതുമാണ് നടപടിക്രമം. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതു വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കുകയും ചെയ്യാറുണ്ട്.സഭ പിരിച്ചുവിട്ടുകൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിക്കുകയാണ് ബംഗാൾ ഗവർണർ ആർഎൻ രവി ചെയ്തത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വൃത്തികെട്ട കളികളാണ് തന്റെ പരാജയത്തിന് പിന്നിലെന്ന് മമത ആരോപിക്കുകയുണ്ടായി. രാജി നൽകാൻ താൻ ലോക്ഭവനിൽ പോകില്ലെന്നും അവർ പ്രഖ്യാപിച്ചു. ഇതോടെ പ്രതിസന്ധി രൂപപ്പെട്ടുമമതയുടേത് ഭരണഘടനയ്ക്ക് നിരക്കാത്ത നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വിമർശിച്ചിരുന്നു. പുതിയ സര്‍ക്കാർ മെയ് 9ന് തന്നെ അധികാരമേൽക്കും. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമാണ് മെയ് 9. സുവേന്ദു തന്നെയായിരിക്കും മുഖ്യമന്ത്രി പദവിയിൽ എത്തുക. ആക്രമണ സാധ്യതകൾ നിലനിൽക്കുന്നതിനാല്‍ മന്ത്രിസഭ അധികാരമേൽക്കുന്നതിന്റെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് മേൽനോട്ടം വഹിക്കും.
https://www.facebook.com/Malayalivartha


























