വിജയിയെ സർക്കാർ രൂപീകരിക്കാനായി ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ ഗവർണർക്കെതിരെ ലോക് ഭവന് മുന്നിൽ തമിഴക വെട്രി കഴകം (ടി.വി.കെ) പ്രവർത്തകരുടെ പ്രതിഷേധം..

വിജയിയെ സർക്കാർ രൂപീകരിക്കാനായി ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ ഗവർണർക്കെതിരെ ലോക് ഭവന് മുന്നിൽ തമിഴക വെട്രി കഴകം (ടി.വി.കെ) പ്രവർത്തകരുടെ പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയിന്റെ ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും, തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ടി.വി.കെ കേവല ഭൂരിപക്ഷം തെളിയിക്കണമെന്ന് നിർബന്ധിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ചെന്നൈയിലെ ലോക് ഭവന് പുറത്ത് ടി.വി.കെ അനുകൂലികൾ പ്രതിഷേധ പ്രകടനം നടത്തിയത്.
സംസ്ഥാനത്തിൻറെ മറ്റ് ഭാഗങ്ങളിലും വനിതാ പ്രവർത്തകർ അടക്കം പ്രതിഷേധവുമായി രംഗത്തെത്തി.തിരഞ്ഞെടുപ്പിൽ 108 സീറ്റ് നേടിയ ടി.വി.കെക്ക് കോൺഗ്രസിന്റെ പിന്തുണ അടക്കം സർക്കാർ രൂപീകരണത്തിന് 112 പേരുടെ പിന്തുണയാണ് നേടാൻ കഴിഞ്ഞത്. വിജയ് രണ്ടു സീറ്റിൽ മത്സരിച്ചിരുന്നു. അതിനാൽ ടി.വി.കെക്ക് വോട്ടെടുപ്പിൽ ഒരു വോട്ട് കുറയും. 234 അംഗങ്ങളുള്ള നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 സീറ്റുകൾ വേണം.
വ്യാഴാഴ്ച വിജയ് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ സമീപിച്ചപ്പോൾ കേവല ഭൂരിപക്ഷം അത്യാവശ്യമാണെന്ന് അറിയിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























