ടിവികെയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ഗവര്‍ണര്‍

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വിജയ്യുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 120 പേരുടെ പിന്തുണ ഉറപ്പിച്ച് നാളെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കം തുടങ്ങിയ ടി.വി.കെയ്ക്ക് തിരിച്ചടിയായി ലോക്ഭവന്‍ നടപടി. ഇപ്പോള്‍ 116 പേരുടെ പിന്തുണക്കത്ത് മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു. 118 എം.എല്‍.എമാരുടെ പിന്തുണ ഗവര്‍ണര്‍ക്ക് ബോദ്ധ്യപ്പെട്ടില്ലെന്ന് ലോക്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.
വിജയിനെ ക്ഷണിക്കാവുന്ന സാഹചര്യം ആയിട്ടില്ല എന്നും ലോക്ഭവന്‍ വ്യക്തമാക്കി. പിന്തുണ പ്രഖ്യാപിച്ച വി.സി.കെയുടെയും ലീഗിന്റെയും കത്ത് ലോക്ഭവനില്‍ എത്തിയിട്ടില്ലെന്നുമാണ് സൂചന. വി.സി.കെയുടെ നിലപാടില്‍ അവ്യക്തത തുടരുകയാണ്. പിന്തുണക്കത്ത് നല്‍കാനാകില്ലെന്ന് ലീഗും അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























