വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ; ഭൂരിപക്ഷം തെളിയിക്കാനാവാതെ ടിവികെ പതറുന്നു...

തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയമായ വഴിത്തിരിവുകൾ അരങ്ങേറുന്ന നിർണ്ണായക മണിക്കൂറുകളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നടൻ വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം ഇന്ന് അധികാരം ഏറ്റെടുക്കുമെന്ന് കരുതിയിരുന്നെങ്കിലും, രാജ്ഭവനിൽ നിന്നുള്ള കർശന നിലപാടുകൾ സത്യപ്രതിജ്ഞാ ചടങ്ങുകളെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ ടിവികെയ്ക്ക് ഉണ്ടോ എന്ന കാര്യത്തിൽ ഗവർണർ സംശയം പ്രകടിപ്പിച്ചതോടെ തമിഴ്നാട് രാഷ്ട്രീയം ശരിക്കും ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. ഒപ്പം എഎംഎംകെ ഉന്നയിച്ച വ്യാജക്കത്ത് ആരോപണവും കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയതും സ്ഥിതിഗതികൾ വഷളാക്കുന്നു.
https://www.facebook.com/Malayalivartha


























