ജാര്‍ഖണ്ഡിലെ ഗിരിദി ജില്ലയില്‍ ജനത്തിരക്കേറിയ മാര്‍ക്കറ്റിലേക്ക് അമിതവേഗതയിലെത്തിയ ട്രക്ക് പാഞ്ഞുകയറി നാല് മരണം.... നിരവധി പേർക്ക് പരുക്ക്

ജാര്‍ഖണ്ഡിലെ ഗിരിദി ജില്ലയില്‍ ജനത്തിരക്കേറിയ മാര്‍ക്കറ്റിലേക്ക് അമിതവേഗതയിലെത്തിയ ട്രക്ക് പാഞ്ഞുകയറി നാല് മരണം. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് വലിയ പരിഭ്രാന്തിയും സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുന്നു. നാല് മരണം സ്ഥിരീകരിച്ചതായി ഗിരിദി ഡെപ്യൂട്ടി കമ്മീഷണര്‍ രാംനിവാസ് യാദവ് . ഗിരിദിയിലെ ഇസാരി ബസാറിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും ചന്തയിലൂടെ നടന്നുപോവുകയായിരുന്ന പൗരന്മാരിലേക്കും ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സൂചന.
"
https://www.facebook.com/Malayalivartha


























