തെലങ്കാനയിലെ ഖമ്മം ജില്ലയിലുണ്ടായ ബസ്സപകടത്തിൽ 22 യാത്രക്കാർക്ക് പരിക്ക്...

തെലങ്കാനയിലെ ഖമ്മം ജില്ലയിലുണ്ടായ ബസ്സപകടത്തിൽ 22 യാത്രക്കാർക്ക് പരിക്ക്. ഇന്ന് പുലർച്ചെ പെനുബല്ലി മണ്ഡലിലെ കൊത്ത ലങ്കപ്പള്ളി ഗ്രാമത്തിന് സമീപത്ത് നിയന്ത്രണംവിട്ട സ്വകാര്യ ട്രാവൽസ് ബസ് റെയിൽവേ മേൽപ്പാലത്തിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.
ആന്ധ്രാപ്രദേശിലെ ഏലൂരു ജില്ലയിലുള്ള ചെക്കപ്പള്ളി ടൗണിൽ നിന്നും ഹൈദരാബാദിലേക്ക് പോവുകയായിരുന്ന കെവിആർ ട്രാവൽസ് ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടസമയത്ത് 36 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ പരിക്കേറ്റ 22 പേരെയും വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ബസിന്റെ അമിതവേഗതയാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്.
"
https://www.facebook.com/Malayalivartha

























