Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനങ്ങളെ സേവിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

10 JUNE 2026 11:17 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ ജനങ്ങളെ സേവിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കാനുള്ള അവസരം തനിക്ക് ലഭിച്ചു. തനിക്കൊപ്പം നിന്ന് എല്ലാവര്‍ക്കും താന്‍ നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വിശ്വാസം തങ്ങള്‍ കാത്തുസൂക്ഷിക്കുമെന്നും ഈ ചരിത്രം നേട്ടം ബിജെപി പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ തനിക്ക് കഴിഞ്ഞത് അഭിമാനകരമാണ്.

എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണകാലയളവില്‍ 25 കോടിയിലധികം പേരെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. തങ്ങളുടെ ഭരണ ദിശ ശരിയായ മാര്‍ഗത്തിലാണ് പോകുന്നത്. 2014 മുന്‍പ് രാഷ്ട്രീയ അസ്ഥിരതയായിരുന്നു. രാജ്യത്തെ യുവാക്കളുടെയും സ്ത്രീകളുടെയും അഭിലാഷങ്ങള്‍ തങ്ങള്‍ നിറവേറ്റി. ഇന്ത്യ അഴിമതിയില്‍ നിന്ന് മുക്തമായെന്നും രാജ്യത്തെ പ്രധാന 20 നഗരങ്ങളില്‍ ഇന്ന് മെട്രോ സേവനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ കാലത്ത് ദുര്‍ഭരണവും അനീതിയും ആയിരുന്നു. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് വികസനം വിദൂരമായിരുന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 2014ന് ശേഷം എന്‍ഡിഎ സര്‍ക്കാര്‍ വികസനം കൊണ്ടുവന്നു. കര്‍ഷകരുടെ ക്ഷേമമാണ് എന്‍ഡിഎ സര്‍ക്കാരിന്റെ മുന്‍ഗണന. ഇന്ത്യയ്ക്ക് എന്ഡിഎ സര്‍ക്കാര്‍ സുസ്ഥിരമായ ഒരു സര്‍ക്കാരിനെ നല്‍കി. കോണ്‍ഗ്രസിന്റെ ദുര്‍ഭരണം തള്ളിയ ജനം എന്‍.ഡി.എയെ വിശ്വസിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആഗോളതലത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോഴും ഇന്ത്യ 7.7 % ജിഡിപി വളര്‍ച്ച നേടി. തീവ്രവാദത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാട് എന്‍ഡിഎ ഭരണകാലത്ത് എടുത്തുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 2014 മുന്‍പ് ഭീകരാക്രമണങ്ങളോട് സഹിഷ്ണുത പുലര്‍ത്തിയിരുന്നുവെന്ന് അദേഹം കുറ്റപ്പെടുത്തി. തങ്ങളെ സംബന്ധിച്ച് രാജ്യത്തിനാണ് പ്രഥമ പരിഗണന. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യയുടെ സാമര്‍ത്ഥ്യം ലോകം തിരിച്ചറിഞ്ഞു. നക്‌സലിസത്തില്‍ നിന്ന് രാജ്യത്തെ മുക്തമാക്കി. രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ തങ്ങള്‍ പിന്നോട്ട് പോകില്ല. ഉടന്‍തന്നെ സിവിലിയന്‍ വിമാനങ്ങള്‍ രാജ്യത്ത് നിര്‍മ്മിക്കും. രാജ്യത്തെ ജനങ്ങള്‍ മെയ്ഡ് ഇന്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യും. കായിക വിനോദസഞ്ചാരമേഖലകള്‍ രാജ്യത്തിന്റെ സുപ്രധാന തൂണുകള്‍. രാജ്യം ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ പോവുകയാണ്. രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ ഭരണകാലത്ത് നിരാശരായിട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends