കൊൽക്കത്തയിലും ഡൽഹിയിലും 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 200 രൂപയിലധികം കുറവ്...

കൊൽക്കത്തയിലും ഡൽഹിയിലും 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 200 രൂപയിലധികം കുറവ്. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ പാചകവാതകത്തിന് കുത്തനെ വില വർദ്ധിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ വിലകുറഞ്ഞതോടെ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ആശ്വാസമായിരിക്കുകയാണ്. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറച്ചത്.
ഇതോടെ വാണിജ്യ എൽപിജി സിലിണ്ടറിന് ഡൽഹിയിൽ 2,728 രൂപയും കൊൽക്കത്തയിൽ 2,872.50 രൂപയുമാണ് വില. എന്നാൽ, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമുണ്ടായിട്ടില്ല.
ജൂലായ് മാസത്തിലും സമാനമായ രീതിയിൽ വാണിജ്യ സിലിണ്ടർ വില കുറച്ചിട്ടുണ്ടായിരുന്നു. പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്ന ഉന്നതതല യോഗം ചേർന്നിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടർ വില കുറച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha























