ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഈ മാസം 27ന് ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. തിങ്കള്‍(28) മുതല്‍ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം. ഉപഭോക്താക്കളുടെ സൗകര്യത്തിന് വേണ്ടിയാണ് ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണല്‍ റൂറല്‍ ബാങ്കുകളും ഞായറാഴ്ച സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് (യു.എഫ്.ബി.യു.) പണിമുടക്കിന് ആഹ്വാനംചെയ്തത്.
സെപ്റ്റംബര്‍ 26, 27 തീയതികളിലെ വാരാന്ത്യ അവധികള്‍ക്ക് പിന്നാലെയാണ് യു.എഫ്.ബി.യു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഇടപാടുകാര്‍ക്ക് തടസ്സം സൃഷ്ടിച്ചേക്കാമായിരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കാനുള്ള നീക്കമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന പണിമുടക്കിന് മുന്‍പായി ഉപഭോക്താക്കള്‍ക്ക് അവശ്യ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കുകയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം.
പണിമുടക്ക് മാറ്റിവെക്കണമെന്ന് സര്‍ക്കാരും ബാങ്ക് മാനേജ്‌മെന്റുകളും യൂണിയനുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പൊതുമേഖലാ ബാങ്കുകള്‍ക്കും റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ക്കും ഞായറാഴ്ച പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിട്ടുasള്ളതിനാല്‍, പണിമുടക്ക് തുടങ്ങുന്നതിന് മുന്‍പ് തന്നെ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ശാഖകള്‍ വഴിയുള്ള ഇടപാടുകള്‍ നടത്താന്‍ അവസരമുണ്ടാകും.
https://www.facebook.com/Malayalivartha


























