Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയുടെ മൃതദേഹം കൊന്ന് കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി.. ഭാര്യയെയും മകനെയും കാണാനില്ലെന്നും കുടുംബം.. പകരം..അന്വേഷണം തുടങ്ങി..


കൊഴുപ്പ് നീക്കല്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായി വീട്ടമ്മ മരിച്ച സംഭവം..ബന്ധുക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..അനസ്‌തേഷ്യ നല്‍കിയതിലെ പാകപ്പിഴയും, അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിലും വീഴ്ച..


മഹിമ നമ്പ്യാര്‍ക്ക് പറ്റിയത്..അപകടത്തില്‍ മുഖം പൂര്‍ണമായും തകര്‍ന്നു, . 20 ന് മുകളില്‍ സ്റ്റിച്ചുണ്ടായിരുന്നു. മുഖം മൊത്തം കൊളാപ്‌സ് ആയിപ്പോയിരുന്നു...സംവിധായകന്റെ വെളിപ്പെടുത്തൽ..


ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം മഴ വീണ്ടും ശക്തമാകാന്‍ സാധ്യത..


ബോർഡും സർക്കാരും തമ്മിൽ ഭിന്നതയില്ല... ദേവസ്വം ബോർഡും സർക്കാരും ഒരുപോലെ സഹകരിച്ച് ഇപ്രാവശ്യത്തെ ശബരിമല തീർത്ഥാടനം ഭംഗിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസി‌ഡന്റ് കെ ജയകുമാർ...

രാധയ്ക്ക് സ്വർണ്ണത്തോട് ഭ്രമം!! സഹോ​ദരങ്ങൾ പിച്ചിക്കീറാൻ ഇട്ട് കൊടുത്തത് ആ സ്വർണ്ണഭ്രാന്തിൽ 46കോടിയല്ല യഥാർത്ഥ വില്ലൻ

23 SEPTEMBER 2026 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!

ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ സെൻസർ ഇളവ്: പുന:പരിശോധന ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കത്തയച്ച് ചലച്ചിത്ര അക്കാദമി

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും

തെക്കേന്ത്യൻ സിനിമാലോകത്തെ പ്രമുഖ ചലച്ചിത്ര നടി അംബികയ്ക്കും സഹോദരനുമെതിരെ വൻ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി സഹോദരിയും പ്രശസ്ത നടിയുമായ രാധ രംഗത്ത്. താൻ ഒപ്പിട്ടുസൂക്ഷിച്ചിരുന്ന അഞ്ച് ചെക്കുകൾ ഉപയോഗിച്ച് 46 കോടി രൂപ തട്ടിയെടുത്തു എന്ന് കാണിച്ച് രാധ ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തി ഔദ്യോഗികമായി പരാതി നൽകി. അംബിക, സഹോദരൻ മല്ലികാർജുനൻ (അർജുൻ) കുഞ്ചൻ നായർ എന്നിവർക്കെതിരെയാണ് പരാതി.

 സംഭവത്തിൽ മറുപടിയുമായി അംബികയും രം​ഗത്ത് എത്തിയിട്ടുണ്ട്. ചെക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹോദരി ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്‌തുതാവിരുദ്ധമാണെന്നും എല്ലാ കാര്യങ്ങളും സൂക്ഷ്‌മതയോടെ ചെയ്യുന്ന സഹോദരി ഒപ്പിട്ട ചെക്ക് അലക്ഷ്യമായി കളഞ്ഞുവെന്ന് പറയുന്നത് വിശ്വിസിക്കാൻ സാധിക്കുന്നില്ലെന്നും അംബികയും സഹോദരനും പറഞ്ഞു. എആർഎസ് ഗാർഡനിൽനിന്ന് തന്റെ പേരിന്റെ അക്ഷരം മാറ്റിയത് തന്നെ അറിയിച്ചിട്ടില്ലെന്നും അംബിക .

'ഹാൻഡ് ബാഗിന് പോലും ലോക്ക് ഉപയോഗിക്കുന്നയാളാണ് എന്റെ സഹോദരി. ഉറങ്ങുമ്പോഴാണെങ്കിൽ ഹാൻഡ് ബാഗ് കബോർഡിനുള്ളിൽവച്ച് നമ്പർ ലോക്ക് ചെയ്‌താണ് സൂക്ഷിക്കുന്നത്. അങ്ങനെയൊരാൾ ഒപ്പിട്ട ചെക്ക് എന്റെ വീട്ടിൽ മറന്നുവച്ചെന്ന് പറയുന്ന കാര്യം വിശ്വസിക്കാനാകുന്നില്ല'- അംബിക പറഞ്ഞു. സ്വത്തുക്കളുമായി ബന്ധപ്പെട്ട് തങ്ങൾക്കിടെയിൽ നേരത്തെയും തർക്കങ്ങൾ നിലനിന്നിരുന്നതായും അംബിക തുറന്നുപറഞ്ഞു. തന്റെ പേരിലുള്ള സ്വർണം കൈക്കാലാക്കി വച്ചിരിക്കുകയാണെന്നും അതേക്കുറിച്ച് ചോദിക്കുമ്പോൾ സഹോദരിയുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കാറില്ലെന്നും അംബിക ആരോപിച്ചു.'എനിക്ക് അവകാശപ്പെട്ട സ്വർണത്തെക്കുറിച്ച് ചോദിക്കുമ്പോൾ അതിന് മറുപടിയില്ല. എന്റെ സഹോദരിക്ക് സ്വർണത്തോട് വല്ലാത്ത ഇഷ്‌ടമാണ്. ചേച്ചിമാരുടെയോ അമ്മയുടെ സ്വർണം എടുക്കുന്നത് പോട്ടെയെന്ന് വയ്‌ക്കാം. എന്നാലും സ്വർണം എന്റെ സഹോദരിക്കൊരു ബലഹീനതയാണ്. എനിക്ക് അവകാശപ്പെട്ട ധാരാളം സ്വർണം അവളുടെ കൈവശമുണ്ട്. അതേപ്പറ്റി ചേദിക്കുമ്പോൾ മറുപടിയില്ല. സംസാരിക്കാമെന്ന് കരുതിയാൽ ഫോൺ എടുക്കില്ല.അമ്മ മരിക്കുന്നതിന് മുൻപുതന്നെ മക്കളുടെ സ്വത്ത് വിഹിതം സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീർപ്പാക്കിയിരുന്നു. അമ്മയുടെ മരണത്തിന് ശേഷമായാലും എല്ലാ വിഷയങ്ങളും സംസാരിച്ച് തീരുമാനം എടുത്തിരുന്നു. എന്നാൽ, നമ്മളോട് സംസാരിക്കുമ്പോൾ ഒരുരീതിയിലും വീട്ടിൽചെന്ന ശേഷം മറ്റൊരു രീതിയിലുമാണ് സഹോദരി സംസാരിക്കുന്നത്'- അംബിക പറഞ്ഞു.ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്കുകൾ അനുമതി ഇല്ലാതെ കൈക്കലാക്കി 46 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് അംബികയ്‌ക്കും സഹോദരനുമെതിരെ രാധ നൽകിയ പരാതി.തന്റെ ബിസിനസ് ആവശ്യങ്ങൾക്കായി 'എആർഎസ് ഗാർഡൻസ് സ്റ്റുഡിയോ' എന്ന പേരിൽ ഉപയോഗിച്ചിരുന്ന ഐഡിബിഐ ബാങ്കിലെ കറന്റ് അക്കൗണ്ട് വഴിയാണ് ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് രാധ പറയുന്നത്. ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി സമർപ്പിച്ച പരാതിയിൽ, മുൻകാലങ്ങളിൽ തങ്ങൾ ഒരുമിച്ച് താമസിച്ചിരുന്ന സമയത്താണ് ഈ തട്ടിപ്പ് നടന്നതെന്നാണ് രാധ പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ബ്ലാങ്ക് ചെക്കുകൾ താൻ അറിയാതെ കൈക്കലാക്കിയാണ് ഇരുവരും ചേർന്ന് കോടികളുടെ തട്ടിപ്പ് നടത്തിയത്. 'ARS ഗാർഡൻ സ്റ്റുഡിയോ' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ബിസിനസ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി ഐ.ഡി.ബി.ഐ (IDBI) ബാങ്കിന്റെ കറന്റ് അക്കൗണ്ടാണ് രാധ ഉപയോഗിച്ചിരുന്നത്.

ജീവനക്കാരുടെ ശമ്പളം, യൂട്ടിലിറ്റി ബില്ലുകൾ, നികുതികൾ, ഗാർഡന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയ ദൈനംദിന ചെലവുകൾക്കായി ഒപ്പിട്ട ഏതാനും ചെക്കുകൾ ഇവർ വീട്ടിൽ സൂക്ഷിച്ചിരുന്നു. എന്നാൽ 2025 ജനുവരിയിൽ ഈ സ്ഥാപനത്തിന്റെ പേര് 'RR ഗാർഡൻസ്' എന്ന് പുനർനാമകരണം ചെയ്തതോടെ ബാങ്കിൽ നിന്ന് പുതിയ ചെക്ക് ബുക്ക് ലഭിക്കുകയായിരുന്നു. ഇതോടെ പഴയ ചെക്ക് ബുക്ക് ഉപയോഗിക്കുന്നത് നിർത്തിവെക്കുകയും, പിന്നീട് തിരക്കുകൾക്കിടയിൽ പഴയ ചെക്കുകളെക്കുറിച്ച് മറന്നുപോവുകയും ചെയ്തുവെന്ന് രാധ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങൾക്ക് ശേഷം സെപ്റ്റംബർ 17-ന് ബാങ്കിൽ നിന്നുള്ള സന്ദേശം ലഭിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തറിയുന്നത്. പഴയ ചെക്ക് ബുക്കിലെ അഞ്ച് ചെക്കുകൾ 11 ലക്ഷം മുതൽ 27 ലക്ഷം രൂപ വരെയുള്ള തുകകൾക്കായി അംബികയുടെ പേരിൽ മാറാൻ ബാങ്കിൽ ഹാജരാക്കിയെന്ന വിവരം ബാങ്ക് അധികൃതർ രാധയെ അറിയിക്കുകയായിരുന്നു. താൻ ചെന്നൈയിൽ ഇല്ലാതിരുന്ന സമയം നോക്കിയാണ് ഈ പഴയ ചെക്കുകൾ തട്ടിയെടുത്തതെന്നാണ് രാധയുടെ ആരോപണം. സഹോദരനായ മല്ലികാർജുനനാണ് ഈ ചെക്കുകൾ പൂരിപ്പിച്ചു നൽകിയത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ കൈക്കലാക്കിയ ചെക്കുകൾ ഇരുവരും ചേർന്ന് നിയമവിരുദ്ധമായി പണമാക്കാൻ ഉപയോഗിക്കുകയായിരുന്നു.സാമ്പത്തിക തട്ടിപ്പിന് പുറമേ, തനിക്ക് അവകാശപ്പെട്ട സ്വത്തുക്കൾ, ആഭരണങ്ങൾ, വിലപിടിപ്പുള്ള മറ്റ് വസ്തുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ നിന്നും അംബികയും സഹോദരനും ചേർന്ന് തന്നെ തടയുകയാണെന്നും രാധ പരാതിപ്പെട്ടു. കുടുംബപരമായുള്ള വൻ സ്വർണ, വജ്ര ആഭരണശേഖരത്തിന്റെ അവകാശത്തെ ചൊല്ലിയും ഇവർ തമ്മിൽ നിലവിൽ തർക്കങ്ങളുണ്ട്. സിനിമാ സ്റ്റുഡിയോ ഉൾപ്പെടെയുള്ള മറ്റ് സംരംഭങ്ങളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സഹോദരിമാർ തമ്മിൽ ഏറെക്കാലമായി കടുത്ത ഭിന്നത നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കോടികളുടെ പുതിയ ചെക്ക് തട്ടിപ്പ് കേസുമായി രാധ പോലീസിനെ സമീപിക്കുന്നത്. പരാതി ഉയർന്നതോടെ അംബികയ്ക്കും സഹോദരനും എതിരെയുള്ള ആരോപണത്തിൽ ചെന്നൈ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ടുകളുടെ ബാങ്ക് വിവരങ്ങളും രേഖകളും പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം. എൺപതുകളിൽ തെന്നിന്ത്യൻ സിനിമകളിൽ തരംഗമായിരുന്ന നടിമാരാണ് അംബികയും രാധയും. ജനപ്രിയ താരങ്ങളായി തിളങ്ങിയ സഹോദരിമാർ തമ്മിലുള്ള ഈ വൻ സാമ്പത്തിക-സ്വത്ത് തർക്കം സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകൻ ഫ്രെഡറിക് വൈസ്മാന് ആദരവുമായി ഹ്രസ്വചിത്ര മേള; രണ്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കും...  (9 minutes ago)

മുഖ്യമന്ത്രി അതി സമ്പന്നരുടെ കളിപ്പാവയായി പ്രവർത്തിക്കുന്നു എന്നാണ് വിമർശനം  (15 minutes ago)

വടകര എംഡിഎംഎ കേസില്‍ അധ്യാപികയായ കാവ്യക്ക് ജാമ്യം  (18 minutes ago)

KOLLAM ഭർത്താവിനെയും അച്ഛനെയും നഷ്ടപ്പെട്ടു  (25 minutes ago)

28, 29, 30 തീയതികളിൽ ബാങ്ക് പണിമുടക്ക്.; ജീവനക്കാരുടെ തീരുമാനത്തിൽ കടുത്ത നടപടിയുമായി കേന്ദ്രം  (30 minutes ago)

സഹോദരനയച്ച അവസാന മെസ്സേജ്..  (30 minutes ago)

ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (37 minutes ago)

ഗൗതം കൃഷ്ണയെ കടലില്‍ കാണാതായിട്ട് 55 ദിവസം; മകന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യകര്‍മ്മം നടത്തി അമ്മ  (44 minutes ago)

Liposuction-surgery പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും  (51 minutes ago)

രാധയ്ക്ക് സ്വർണ്ണത്തോട് ഭ്രമം!! സഹോ​ദരങ്ങൾ പിച്ചിക്കീറാൻ ഇട്ട് കൊടുത്തത് ആ സ്വർണ്ണഭ്രാന്തിൽ 46കോടിയല്ല യഥാർത്ഥ വില്ലൻ  (55 minutes ago)

മഹിമ നമ്പ്യാര്‍ക്ക് സംഭവിച്ചത്..!  (1 hour ago)

5 ദിവസം ബാങ്ക് തുറക്കില്ല 26 മുതൽ 30 വരെ അടഞ്ഞുകിടക്കും കാരണം ഇങ്ങനെ.. ബാങ്കിലേക്ക് ഓടി ജനം..! 72 മണിക്കൂറിനുള്ളിൽ  (1 hour ago)

മഴയുടെ സംഹാരതാണ്ഡവം  (2 hours ago)

ഇന്ത്യൻ ഭാരോദ്വഹനത്തിന് ഏഷ്യൻ ഗെയിംസ് വേദിയിൽ വീണ്ടും മെഡൽ... വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ  (2 hours ago)

ബോർഡും സർക്കാരും തമ്മിൽ ഭിന്നതയില്ല... ദേവസ്വം ബോർഡും സർക്കാരും ഒരുപോലെ സഹകരിച്ച് ഇപ്രാവശ്യത്തെ ശബരിമല തീർത്ഥാടനം ഭംഗിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസി‌ഡന്റ് കെ ജയകുമാർ...  (2 hours ago)

Malayali Vartha Recommends