ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ വെടിയേറ്റ് പോലീസുകാരന്‍ മരിച്ചു

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഖുര്‍ഷീദ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ പാല്‍ വാങ്ങാന്‍ വീടിനു പുറത്തിറങ്ങിയ അഹമ്മദിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല. പ്രദേശത്ത് പോലീസും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
പുല്‍വാമയില്‍ ഈയാഴ്ച്ച ആദ്യം തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ചു പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസ് വാഹനത്തിന് നേരെ തീവ്രവാദികള്‍ ഗ്രനേഡ് എറിയുകയായിരുന്നു.
https://www.facebook.com/Malayalivartha























