ബംഗാളിലെ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; രണ്ട് മരണം

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജിലുണ്ടായ വന്‍ അഗ്നിബാധയില്‍ ആശുപത്രി ജീവനക്കാരായ രണ്ടു സ്ത്രീകള്‍ മരിച്ചു. അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. ആശുപത്രി കെട്ടിടത്തിനുള്ളില്‍ രോഗികള്‍ അടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ആശുപത്രിയുടെ ഒന്നാം നിലയിലുള്ള സര്‍ജിക്കല്‍ വാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha























