വിദ്യാര്‍ത്ഥിനിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപികയ്ക്ക് തടവ് ശിക്ഷ

അധ്യാപകര്‍ വിദ്യര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് പതിവായിരിക്കെ ഇവിടെ ഒരു അധ്യാപിക വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപയോഗിച്ചിരിക്കുന്നു. 37 കാരിയായ അധ്യാപിക റെബേക്ക എലീന്‍ ഡൈബോള്‍ട്ടാണ് 15 വയസുള്ള പെണ്‍കുട്ടിയെ തുടര്‍ച്ചയായി നാലുവര്‍ഷം പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഹൈസ്‌കൂളില്‍ അധ്യാപികയായ ഇവര്‍ക്ക് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു.
വലേനിക ഹൈസ്‌കൂളില്‍ അധ്യാപികയായിരിക്കെയാണ് കേസിന് ആസ്പദമായ സംഭവം. ഭാഷ അധ്യാപികയായ റെബേക്ക സ്‌കൂളിലെ നീന്തല്‍ വാട്ടര്‍പോളോ കോച്ച് കൂടിയാണ്. നീന്തല്‍ ക്ലാസിലുള്ള 15 കാരിയായ വിദ്യാര്‍ത്ഥിനിയുമായാണ് ഇവര്‍ നാലുവര്‍ഷത്തോളം ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നത്. സ്‌കൂളില്‍ വച്ച് മാത്രമല്ല അവധി ദിവസങ്ങളില്‍ അധ്യാപികയുടെ വീട്ടില്‍ വെച്ചും വിദ്യാര്‍ത്ഥിയെ നിരന്തരം ഉപയോഗിച്ചു എന്നും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























