അസം ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പ്രിയങ്ക ചോപ്ര വാങ്ങിയത് 15 കോടി

അസം ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ കാംപെയ്‌നിന്റെ ഭാഗമായുളള പത്തു ദിവസത്തെ ചിത്രീകരണത്തിനായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വാങ്ങിയത് 15 കോടി. ടൂറിസത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ താരത്തിനു കഴിയുമെന്നുള്ള നിലപാടിലാണ് സര്‍ക്കാര്‍ പ്രിയങ്കയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാരുമായി ഒത്തു തീര്‍പ്പിലെത്തിയ പ്രിയങ്ക 15 കോടിയ്ക്ക് കരാറിലൊപ്പു വയ്ക്കുകയായിരുന്നു.
ഓസം അസം എന്നാണ് കാംപെയ്‌നിന്റെ പേര്. ബോളിവുഡിലെ പലരും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തോട് ഇത്രയും തുക ആവശ്യപ്പെട്ടതിനെതിരെ വിമര്‍ശനങ്ങളുന്നയിക്കുന്നുണ്ടെങ്കിലും തുക കുറയ്ക്കാന്‍ നടി തയ്യാറായിട്ടില്ല.
ആഴ്ച്ചകള്‍ക്കു മുന്‍പാണ് വെളളപ്പൊക്കം വന്ന് സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങളുണ്ടായത്. സംസ്ഥാനം വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഗവര്‍ണ്ണര്‍ കഴിഞ്ഞ മാസം പ്രസ്താവിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























