ആഡംബര ഹോട്ടലിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും ഒരു കോടി വിലമതിക്കുന്ന കാര്‍ മോഷണം പോയി

ഡല്‍ഹിയിലെ ആഡംബര ഹോട്ടലിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും ഏകദേശം ഒരു കോടി രൂപ വിലവരുന്ന കാറുമായി അജ്ഞാതനായ മോഷ്ടാവ് കടന്നു കളഞ്ഞു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഹോട്ടലിലെ വാലറ്റ് പാര്‍ക്കിംഗ് ഏരിയയിലെത്തിയ മോഷ്ടാവ് കാറിന്റെ താക്കോല്‍ ആവശ്യപ്പെടുകയും പിന്നീട് കാറുമായി കടന്നു കളയുകയുമായിരുന്നു. ഡല്‍ഹിയില്‍ ബിസിനസുകാരനായ അര്‍ജുന്‍ ഗാര്‍ഗിന്റെ ഔഡി ക്യൂ 7 കാറാണ് കാണാതായത്.
ശനിയാഴ്ച രാത്രി 8.30ഓടെയാണ് അര്‍ജുന്‍ ഗാര്‍ഗും കുടുംബവും ഹോട്ടലിലെത്തിയത്. കാര്‍ വാലറ്റ് പാര്‍ക്കിംഗില്‍ ഏല്‍പ്പിച്ചിട്ട് അവര്‍ ഹോട്ടലിനകത്തേക്ക് പോയി. ഏകദേശം ഒരു മണിക്കൂറിന് ശേഷം ഹോട്ടലിന് പുറത്തിറങ്ങിയ ഇവര്‍ കാര്‍ അന്വേഷിച്ചപ്പോള്‍ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തുണ്ടെന്നും ഇപ്പോള്‍ കൊണ്ടു വരാമെന്നുമായിരുന്നു ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും കിട്ടിയ മറുപടി.
എന്നാല്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും കാര്‍ കിട്ടാതെയായതിനെ തുടര്‍ന്ന് കാര്യമന്വേഷിച്ചപ്പോഴാണ് മോഷണ വിവരം ജീവനക്കാര്‍ വെളിപ്പെടുത്തുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഹോട്ടലിലെ സി.സി.ടി.വി കാമറ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























