ഝാര്‍ഖണ്ഡില്‍ പൊലീസ് വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു;65 പേര്‍ക്ക് പരിക്ക്

ഝാര്‍ഖണ്ഡില്‍ പൊലീസും ജനങ്ങളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 65 പേര്‍ക്ക് പരിക്കേറ്റു.പൊലീസിന്റെ വെടിയേറ്റാണ് മരണം. ഝാര്‍ഖണ്ഡിലെ രാംഘട്ടിലാണ് ഏറ്റുമുട്ടലുണ്ടായത്. രാംഘട്ട് തെര്‍മ്മല്‍ പവര്‍ പ്‌ളാന്റിന് മുന്നിലാണ് ഏറ്റുമുട്ടലുണ്ടയത്.
കല്‍ക്കട്ട ആസ്ഥാനമായുള്ള സ്വകര്യ തെര്‍മ്മല്‍ പ്‌ളാന്റിന് വേണ്ടി വീണ്ടും ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രക്ഷോഭം നയിച്ചവരെയാണ് പൊലീസ് വെടിവെച്ചത്.
https://www.facebook.com/Malayalivartha
























