മധ്യപ്രദേശില്‍ കെട്ടിടം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു, അഞ്ചുപേര്‍ക്ക് പരിക്ക്

മധ്യപ്രദേശിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് വീട് തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. കമല നാംദേവ്, ഖുഷി നാംദേവ്(എട്ട്) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ബമിത കമ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടേയും നിലഗുരുതരമാണ്.
ഛത്തര്‍പുര്‍ ജില്ലയിലെ പീരയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
കാലപഴക്കത്താല്‍ ബലക്ഷയമുണ്ടാതിനാലാണ് വീട് തകര്‍ന്നുവീണതെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha
























