Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ആശുപത്രി അധികൃതരുടെ അവഗണന: പനിബാധിച്ച ബാലന്‍ പിതാവിന്റെ തോളില്‍ കിടന്ന് മരിച്ചു

30 AUGUST 2016 03:19 PM IST
മലയാളി വാര്‍ത്ത

ദുരിതവാര്‍ത്തകള്‍ക്ക് അവസാനമില്ലാത്ത ഇന്ത്യ. പനി ബാധിച്ച് ആശുപത്രിയില്‍ എത്തിയ ബാലനോട് ആശുപത്രി അധികൃതരുടെ അവഗണന. ചികിത്സ നിഷേധിച്ചുവെന്ന് മാത്രമല്ല, മറ്റൊരു ആശുപത്രിയില്‍ കുട്ടിയെ എത്തിക്കുന്നതിന് ആംബുലന്‍സും വിട്ടുനല്‍കിയില്ല. കുട്ടിയേയും എടുത്തുകൊണ്ട് മറ്റൊരു ആശുപത്രിയിലേക്ക് പോകുന്നതിനിടെ പിതാവിന്റെ തോളില്‍ കിടന്ന് അവന്‍ ജീവന്‍ വെടിഞ്ഞു.
ഉത്തര്‍പ്രദേശിലെ ലാല ലജ്പത് റായ് സര്‍ക്കാര്‍ ആശുപത്രിയിലാണ് പനി ബാധിച്ച് അവശനിലയിലായ പന്ത്രണ്ടുകാരനായ അന്‍ഷിനെയും എടുത്തുകൊണ്ട് പിതാവ് സുനില്‍ കുമാര്‍ എത്തിയത്. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. അരമണിക്കൂര്‍ ഇവിടെ കാത്തുനിന്നു. എന്നാല്‍ അധികൃതര്‍ പരിഗണിച്ചില്ല. ഇതേതുടര്‍ന്ന് 250 മീറ്റര്‍ അകലെയുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് മകനെ കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടുനല്‍കണമെന്ന് സുനില്‍കുമാര്‍ ആവശ്യപ്പെട്ടുവെങ്കിലും അധികൃതര്‍ അതിനും തയ്യാറായില്ല. ഇതോടെ മകനേയും തോളിലിട്ട് സുനില്‍കുമാര്‍ കുട്ടികളുടെ ആശുപത്രിയിലേക്ക് നടന്നു.
അരമണിക്കൂര്‍ പിന്നിട്ട് അശുപത്രിയില്‍ എത്തി. അവിടെ നടത്തിയ പരിശോധനയില്‍ കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് മകന്റെ മൃതദേഹം തോളിലിട്ട് പിതാവ് വീട്ടിലേക്ക് മടങ്ങി. സുനില്‍ കുമാറിനെ സഹായിക്കാന്‍ ആരും മുന്നോട്ടുവന്നില്ല.
കഴിഞ്ഞ ദിവസം ഒഡീഷയില്‍ ക്ഷയരോഗം ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹവും ചുമന്ന് 10 കിലോമീറ്ററോളം ഭര്‍ത്താവും മകളും നടന്നത് വാര്‍ത്തയായിരുന്നു. മധ്യപ്രദേശില്‍ വാഹനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണി ആറു കിലോമീറ്റര്‍ നടന്ന് ആശുപത്രിയില്‍ എത്തിയ സംഭവവും പുറത്തുവന്നിരുന്നു. ദിവസവും ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും പണമില്ലാത്തതിന്റെ പേരില്‍ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന അവഗണന തുടരുകയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (3 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (5 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (5 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (5 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (6 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (6 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (6 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (6 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (6 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends