Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ഒത്തുതീര്‍പ്പ് നിര്‍ദേശം തള്ളി; വെള്ളിയാഴ്ച അഖിലേന്ത്യാ പണിമുടക്ക്

31 AUGUST 2016 08:36 AM IST
മലയാളി വാര്‍ത്ത

സെപ്റ്റംബര്‍ രണ്ടിന് തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ, യൂനിയനുകള്‍ മുന്നോട്ടുവെച്ചതില്‍ രണ്ട് ആവശ്യങ്ങള്‍ ഒത്തുതീര്‍പ്പ് നീക്കം എന്ന നിലക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍, പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് വ്യക്തമാക്കിയ ട്രേഡ് യൂണിയനുകള്‍ കേന്ദ്രത്തിന്റെ ഒത്തുതീര്‍പ്പ് നീക്കത്തിന് വഴങ്ങിയില്ല. വെള്ളിയാഴ്ചയിലെ അഖിലേന്ത്യാ പണിമുടക്കില്‍ ഉറച്ചുനില്‍ക്കുന്നതായി ബി.എം.എസ് ഇതര യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി അനുകൂല സംഘടനയായ ബി.എം.എസ് അറിയിച്ചു.
തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവെച്ചതില്‍ മിനിമം വേതനം, ബോണസ് എന്നീ ആവശ്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്.കാര്‍ഷികേതര തൊഴില്‍ മേഖലയിലെ അവിദഗ്ധ തൊഴിലാളികളുടെ കുറഞ്ഞ ദിവസക്കൂലി 246 രൂപയില്‍നിന്ന് 350 ആയി ഉയര്‍ത്തി.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശ്ശികയുള്ള രണ്ടു വര്‍ഷത്തെ ബോണസ് വിതരണം ചെയ്യും. 33 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ എന്നിവര്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഈ തീരുമാനങ്ങളുണ്ടായത്. ആവശ്യങ്ങളില്‍ ചിലത് അംഗീകരിച്ച സാഹചര്യത്തില്‍ യൂണിയനുകള്‍ സമരത്തില്‍നിന്ന് പിന്മാറണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭ്യര്‍ഥിച്ചു. എന്നാല്‍, തങ്ങള്‍ മുന്നോട്ടുവെച്ച 12 ഇന ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടത് അംഗീകരിക്കാന്‍ തയാറായിട്ടില്ലെന്ന് സി.ഐ.ടി.യു നേതാവ് തപസ് സെന്‍, എ.ഐ.ടി.യു.സി നേതാവ് ഗുരുദാസ് ദാസ് ഗുപ്ത എന്നിവര്‍ പറഞ്ഞു.
12 പ്രധാന ആവശ്യങ്ങളാണ് തൊഴിലാളി യൂണിയനുകള്‍ സര്‍ക്കാറിന് മുന്നില്‍ വെച്ചത്. ബോണസ്, മിനിമം കൂലി എന്നിവക്ക് പുറമെ, കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയം തിരുത്തുക, തൊഴിലാളിയുടെ അവകാശങ്ങള്‍ കവരുന്ന തൊഴില്‍ നിയമ ഭേദഗതികള്‍ ഉപേക്ഷിക്കുക, ദേശസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ഇന്‍ഷുറന്‍സ്, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാതിരിക്കുക, അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുക തുടങ്ങിയവയാണ് യൂണിയനുകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍.
ബോണസ്, മിനിമം കൂലി എന്നീ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിച്ചുവെങ്കിലും മറ്റുള്ള കാര്യങ്ങളില്‍ യൂണിയനുകളുടെ ആവശ്യം പരിഗണിക്കാന്‍ കേന്ദ്രം തയാറായില്ല. അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചതിനു ശേഷവും ബി.എം.എസ് ഇതര തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ചനടത്താന്‍ കേന്ദ്രം തയാറായില്ല. ബി.എം.എസ് നേതൃത്വവും ധനമന്ത്രിയും തൊഴില്‍മന്ത്രിയും തമ്മില്‍ പലകുറി അനൗപചാരിക ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. ഈ ചര്‍ച്ചകളെ തുടര്‍ന്നാണ് ബോണസ്, മിനിമം കൂലി വിഷയങ്ങളിലെ സര്‍ക്കാര്‍ തീരുമാനമുണ്ടായത്. സ്വന്തക്കാരായ ബി.എം.എസിനെ മാത്രം പരിഗണിക്കുന്ന മോഡി സര്‍ക്കാറിന്റെ നയത്തില്‍ ഇതര യൂണിയന്‍ നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. മന്ത്രി ജെയ്റ്റ്‌ലി മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് നിര്‍ദേശം യൂണിയനുകള്‍ ഒറ്റയടിക്ക് തള്ളിയതും അതുകൊണ്ടുതന്നെ.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (3 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (5 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (5 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (5 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (6 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (6 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (6 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (6 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (6 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends