ഹരിയാനയില്‍ എട്ടുവയസ്സുകാന്‍ രണ്ടരവയസ്സുകാനെ തട്ടിക്കൊണ്ടുപോയി (വീഡിയോ)

സൂക്ഷിക്കുക കുട്ടികളെ കടത്താന്‍ കുട്ടികളെ ഉപയോഗിക്കുന്ന സംഘങ്ങള്‍ സജീവം. ഹരിയാനയിലെ ബഹാദുര്‍ഘട്ടില്‍ എട്ടുവയസ്സുകാരന്‍ രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച്ച പകല്‍ 11.15ഓടെയാണ് സംഭവം. അജ്ഞാതനായ ബാലനാണ് ദീപു എന്ന ഗ്രാമത്തിലെ ബാലനെ തട്ടിക്കൊണ്ടുപോയത്. സംഭവം സമീപമുള്ള ജ്വല്ലറിയുടെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സഹോദരനൊപ്പം നില്‍ക്കുന്ന ദീപുവിന്റെ ചെവിയില്‍ എട്ടുവയസ്സുകാരന്‍ എന്തോ പറയുന്നതും തുടര്‍ന്ന് ഇരുവരും ഒരുമിച്ച് പോകുന്ന ദൃശ്യങ്ങളുമാണ് കാമറയില്‍ പതിഞ്ഞിരിക്കുന്നത്. ദീപുവിനെ തടയാന്‍ ശ്രമിക്കുന്ന സഹോദരനോട് അജ്ഞാതബാലന്‍ എന്തോ പറയുന്നതും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ബഹാദുര്‍ഘട്ടിലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























