പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു, പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 3.38 രൂപയും ഡീസല്‍ ലീറ്ററിന് 2.67 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഈമാസം 15ന് പെട്രോള്‍ ലീറ്ററിന് ഒരു രൂപയും ഡീസല്‍ ലീറ്ററിന് രണ്ടു രൂപയും കുറച്ചിരുന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിരിക്കുന്ന സമയത്താണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























