വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന അഖിലേന്ത്യാപണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

ബോണസ്, മിനിമം വേതനം വര്‍ധന എന്നിവ ഉള്‍പ്പെടെ പന്ത്രണ്ടിന ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന അഖിലേന്ത്യാപണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. ട്രേഡ് യൂണിയനുകളുടെ പ്രധാനപ്പെട്ട ചില ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി അംഗീകരിച്ചെങ്കിലും പണിമുടക്കില്‍ നിന്ന് പിന്‍മാറാന്‍ ട്രേഡ് യൂണിയനുകള്‍ തയ്യാറായില്ല.
കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്ക് തയാറായില്ലെന്നുമാണ് തൊഴിലാളി സംഘടനകളുടെ ആരോപണം. ബി.എം.എസ് പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീട് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. പത്തു സംസ്ഥാനങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരിക്കുമെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്. കോളജ് അധ്യാപകരുള്‍പ്പെടെയുള്ളവര്‍ പണിമുടക്കില്‍ പങ്കെടുക്കും
https://www.facebook.com/Malayalivartha
























