കാശ്മീരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു; എംപിയുടെ വീടിന് നേരെ ആക്രമണം

സംഘര്‍ഷം രൂക്ഷമായ കാശ്മീരില്‍ പി.ഡി.പി എംപിയുടെ വീടിനുനേരെയും ആക്രമണം. രാജ്യസഭാ എംപി നാസിര്‍ അഹമ്മദിന്റെ കുല്‍ഗാമിലെ വീടിനു നേരെയായിരുന്നു ആക്രമണം. അക്രമികള്‍ വീടിനു തീയിടുകയും കാവല്‍ നിന്നിരുന്ന സുരക്ഷാസേനയുടെ തോക്കുകള്‍ തട്ടിയെടുക്കുകയും ചെയ്തു.
സുരക്ഷാസേനയുമായുള്ള സംഘര്‍ഷത്തില്‍ പതിനഞ്ചുകാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണു കൂടുതല്‍ മേഖലയിലേക്ക് സംഘര്‍ഷം വ്യാപിച്ചത്. നോര്‍ത്ത് കാശ്മീരിലെ ബരാമുള്ള ജില്ലയിലെ സോപാര്‍ മേഖലയില്‍ നടന്ന സംഘര്‍ഷത്തിലാണ് സുരക്ഷാസേനയുടെ വേടിയേറ്റ് ഡാനിഷ് മന്‍സൂര്‍ എന്ന പതിനഞ്ചുകാരന്‍ മരിച്ചത്. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























