വധശിക്ഷ റദ്ദാക്കണമെന്ന ഗോവിന്ദചാമിയുടെ ഹര്‍ജി ഇന്ന് പരിഗണനയില്‍

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വധശിക്ഷാ അപ്പീലുകള്‍ കേള്‍ക്കുന്ന മൂന്നംഗബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഗോവിന്ദചാമിയെ തൂക്കിക്കൊല്ലാനുള്ള വിചാരണകോടതിവിധി ഹൈക്കോടതി ശരിവച്ചിരുന്നു.
ഇതിനെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. 2011 ഫെബ്രുവരി ഒന്നിനാണ് ഗോവിന്ദചാമി പാലക്കാട് സ്വദേശിനി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് പരുക്കേല്‍പിച്ച ശേഷം മാനഭംഗപ്പെടുത്തിയത്. അഞ്ചുദിവസത്തിനുശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച് സൗമ്യ മരിച്ചു
https://www.facebook.com/Malayalivartha
























