സൗന്ദര്യം കൂടിപ്പോയതിന് ഭര്‍ത്താവ് നിരന്തരം വഴക്കുണ്ടാക്കി; വികൃതമാകാന്‍ ഭാര്യ സ്വയം മുഖം പൊള്ളിച്ചു ഗുരുതരാവസ്ഥയില്‍

സൗന്ദര്യം കൂടിയാലും പ്രശ്‌നമോ.സൗന്ദര്യം കൂടിപ്പോയതിന് വികൃതമാകാന്‍ മുഖം സ്വയം പൊള്ളിച്ച യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സംഭവത്തില്‍ 2025 ശതമാനം പൊള്ളലേറ്റ് മുഖം വികൃതമായ സ്ഥിതിയിലാണ് യുവതിയുടെ നില. ഭര്‍ത്താവിനും കുടുംബത്തിനും എതിരേ കേസെടുക്കാനുള്ള ആലോചനയിലാണ് പോലീസ്.
രേഖാലോധി എന്ന യുവതിയാണ് സ്വന്തം മുഖം പൊള്ളിച്ച് വികൃതമാക്കിയത്. അതീവ സുന്ദരിയായതിനാല്‍ എല്ലായിടത്തും ശ്രദ്ധാകേന്ദ്രമാകുന്നു എന്നതിനാല്‍ ഭര്‍ത്താവ് നിരന്തരം വഴക്കുപിടിക്കുന്നതിനെ തുടര്‍ന്നായിരുന്നു യുവതിയുടെ കടുംകൈ. സൗന്ദര്യത്തോടൊപ്പം ഹൃദ്യമായി പെരുമാറാനും അറിയാവുന്ന രേഖാലോധിയെ നിര്‍മ്മല്‍കുമാര്‍ വിവാഹം കഴിച്ചത് ആറു വര്‍ഷം മുമ്പായിരുന്നു. കഴിവും സൗന്ദര്യവും സ്വഭാവമഹിമയും കൊണ്ട് എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്നു അവര്‍ പെട്ടെന്ന് തന്നെ നാട്ടുകാരുടെ ഹൃദയം കവരുകയും ശ്രദ്ധാകേന്ദ്രമാകുകയും ചെയ്തിരുന്നു.
വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷം തികയുന്നതിന് മുമ്പായി തന്നെ നിര്‍മ്മല്‍ ഭാര്യയെ നിരന്തരം വഴക്കുപറയുമായിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ശ്രദ്ധ അനാവശ്യമായി കവരുന്നു എന്നതായിരുന്നു നിര്‍മ്മലിന്റെ പരാതി. നിര്‍മ്മലിനൊപ്പം ഭര്‍ത്താവിന്റെ പിതാവ് കൂടി ചേരാന്‍ തുടങ്ങിയതോടെ രേഖ സമ്മര്‍ദ്ദത്തിലായി.
ബുധനാഴ്ച ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ പോലും ഞെട്ടി. ഭര്‍ത്താവിന്റെ വാക്കുകള്‍ തന്നെ താങ്ങാന്‍ വയ്യ. അപ്പോള്‍ പിന്നെ ഭര്‍തൃപിതാവിന്റേത് കൂടിയാകുമ്പോള്‍ രണ്ടുപേരോടും എങ്ങിനെ പൊരുതുമെന്നാണ് ഇവര്‍ ആശുപത്രി കിടക്കയില്‍ കിടന്ന് പ്രതികരിച്ചത്.
അതേസമയം ഭര്‍ത്താവിനെതിരേ കേസെടുക്കാന്‍ ഇവര്‍ സമ്മതിച്ചില്ല. എന്നാല്‍ ഭാര്യയെ കടുത്ത മാനസീകപീഡനത്തിന് വിധേയനാക്കിയയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് രേഖയുടെ മാതാവ് പറഞ്ഞു. മകള്‍ എല്ലാവരോടും മര്യാദയോടും മാന്യതയോടും പെരുമാറുന്ന പെണ്‍കുട്ടി ആയിരുന്നെന്നും ഇപ്പോള്‍ അവള്‍ അവളോട് തന്നെ ചെയ്തിരിക്കുന്നത് കണ്ടോയെന്നും ഇവര്‍ ചോദിക്കുന്നു. അപകടത്തില്‍ നിന്നും രേഖ പുറത്തുവന്നാലും വികൃതമായ മുഖത്തോടെ ശിഷ്ടകാലം കഴിയേണ്ടി വരുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha
























